റാലിയോടെ ചാവക്കാട് നഗരസഭ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

Above Post Pazhidam (working)

ചാവക്കാട് : ഭാരതത്തിന്റെ 76 ആം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാവിലെ 9 മണിക്ക് നഗരസഭാ അധ്യക്ഷ ശ്രീമതി.ഷീജ പ്രശാന്ത് നഗരസഭ അങ്കണത്തിൽ ദേശീയ പതാക ഉയർത്തി. ആയിരത്തോളം പേർ പങ്കെടുത്ത സ്വാതന്ത്ര്യദിന റാലി.ഗുരുവായൂർ എം.എൽ.എ എൻ. കെ.അക്ബർ ഫ്ലാഗ് ഓഫ്‌ ചെയ്തു.

Poonthanam

Vasudev Inn
Rugmani 700-200

നഗരസഭാ വൈസ് ചെയർമാൻ കെ.കെ മുബാറക്, വിവിധ സ്ഥിരം സമിതി അധ്യക്ഷന്മാർ കൗൺസിലർമാർ വിവിധ പാർട്ടി പ്രതിനിധികൾ വ്യാപാരി പ്രതിനിധികൾ, വിദ്യാർത്ഥികൾ, എസ് പി സി , എൻ എസ് എസ്‌ , സ്കൗട്ട്, ഹരിതകർമ്മ സേന അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് പദ്ധതി പ്രവർത്തകർ, നഗരസഭ ജീവനക്കാർ എന്നിവർ സ്വാതന്ത്ര്യദിന റാലിയിൽ അണി നിരന്നു.


സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികത്തിന്റെ ഭാഗമായുള്ള ചാവക്കാട് നഗരസഭയിലെ 3 ദിവസത്തെ ആഘോഷ പരിപാടികൾക്ക് സമാപനമായി. ഓഗസ്റ്റ് 13 നു ഹർഘർ തിരംഗയുടെ ഭാഗമായി കുടുംബശ്രീ മുഖേന വീടുകളിൽ ദേശീയ പതാക വിതരണം ചെയ്തു. ഓഗസ്റ്റ് 14 ന് യു. പി, ഹൈ സ്കൂൾ, ഹയർ സെക്കന്ററി വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ചിത്രരചനാ മത്സരവും ദേശഭക്തി ഗാന മത്സരവും സംഘടിപ്പിച്ചു

First Paragraph Jitesh panikar (working)