സൂറത്ത്: ഗുജറാത്തിലെ സൂറത്തിലുണ്ടായ അഗ്നിബാധയിൽ 18 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്ക്ക്ത പരുക്കേല്ക്കുികയും ചെയ്തു. സാര്ത്ഥകനയിലെ തക്ഷശില എന്നറിയപ്പെടുന്ന വാണിജ്യ കെട്ടിട സമുച്ചത്തിന്റെ നാലാം നിലയിലാണ് തീപിടുത്തമുണ്ടായത്. തുടര്ന്ന് മറ്റ് നിലകളിലേക്കും തീപടര്ന്നു . കെട്ടിടത്തിന്റെ നാലാം നിലയില്‍ ഒരു ഫാഷന്‍ ഡിസൈനിംഗ് സ്ഥാപനവും നൃത്ത വിദ്യാലയവും പ്രവര്ത്തി ക്കുന്നുണ്ട്. ഇവിടെ പരിശീലനം നടത്തുന്ന വിദ്യാര്ഥിുകളാണ് അപകടത്തില്‍ ഉള്പ്പെരട്ടവരില്‍ ഭുരിപക്ഷവും.
കെട്ടിടത്തില്‍ കുടുങ്ങിയ പലരും ജാലകങ്ങള്‍ വഴി താഴേയ്ക്ക് ചാടി. ചാട്ടത്തില്‍ നിരവധി പേര്ക്ക് പരുക്കേറ്റിട്ടുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രി കുമാര്‍ കനാനി സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. നൃത്ത വിദ്യാലയത്തിലും ഫാഷന്‍ ഇന്സ്റ്റി റ്റിയൂട്ടിലുമായി 35ല്‍ അധികം പേര്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. ഫയര്ഫോടഴ്‌സിന്റെ 18 യൂണിറ്റ് സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു. തീ നിലവില്‍ നിയന്ത്രണവിധേയമായിട്ടുണ്ട്. അപകടത്തില്പ്പെിട്ടവര്ക്ക്ഷ എല്ലാ സഹായവും നല്കാഗന്‍ സംസ്ഥാന സര്ക്കാിരിനോട് നിര്ദ്ദേ്ശിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ട്വീറ്റ് ചെയ്തു. 15 പേരുടെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തിയ അദ്ദേഹം പരുക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്ക്ക്ത ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു