ചൊവ്വല്ലൂർ കുടുംബകൂട്ടായ്മയുടെ മഹാസംഗമം മെയ് 26 ന്

ഗുരുവായൂർ : ചൊവ്വല്ലൂർ കുടുംബകൂട്ടായ്മയുടെ മഹാസംഗമം മെയ് 26 മറ്റം പള്ളിയിൽ ചേരുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3 ന് നടക്കുന്ന പൊതുസമ്മേളനം മറ്റം ഫെറോന വികാരി ഫാ ഫ്രാങ്കോ കവലക്കാട്ട് ഉദ്ഘാടനം ചെയ്യും സി.എഫ്.എ കേന്ദ്രസമിതി പ്രസിഡന്റ് സി.എൽ പോൾസൺ അധ്യക്ഷത വഹിക്കും. 14 ഇടവകയിൽ നിന്നായി 300 ഓളം കുടുംബങ്ങൾ സംഗമത്തിൽ പങ്കെടുക്കും. കുടുംബകൂട്ടായ്മയുടെ കാരുണ്യനിധിയിലേക്കുള്ള സംഭാവനയും അന്നേ ദിവസം സ്വീകരിക്കും. കാരുണ്യനിധി ഉപയോഗിച്ച് നിർധന കുടുംബത്തിന് ഈ വർഷം ഒരു വീട് നിർമ്മിച്ചു നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു. ഫാ ജോർജ്ജ് ചെറുവത്തൂർ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തും. സമ്മേളനത്തിന് ശേഷം കലാപരിപാടികളും സ്‌നേഹവിരുന്നും നടക്കും . വാർത്താസമ്മേളനത്തിൽ സി.എഫ്.എ കേന്ദ്രസമിതി പ്രസിഡന്റ് സി.എ പോൾസൺ, ജന സെക്രട്ടറി സി.ആർ ജിജോ, പബ്ലിസിറ്റി കൺവീനർ സാബു ചൊവ്വല്ലൂർ, പി.ആർ. ഒ ജോബ് .സി . ആൻഡ്രൂസ് എന്നിവർ പങ്കെടുത്തു.

Leave A Reply

Your email address will not be published.