Madhavam header
Above Pot

വഴിയോര കച്ചവടക്കാര്‍ വ്യാപാരികള്‍ക്ക് പ്രതിസന്ധി ഉണ്ടാക്കുന്നു ,വ്യാപാരി വ്യവസായി സമിതി

ഗുരുവായൂര്‍ : വഴിയോര കച്ചവടക്കാര്‍ ലൈസന്‍സ് എടുത്ത് കച്ചവടം ചെയ്യുന്ന വ്യാപാരികള്‍ക്ക് പ്രതിസന്ധി ഉണ്ടാക്കുന്നു വെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി തൃശൂര്‍ ജില്ലാ സെക്രട്ടറി കെ എം ലെനിന്‍ . വഴിയോര കച്ചവടക്കര്‍ക്കായി പ്രത്യേക സ്ഥലം കണ്ടെത്തി അവരെ അവിടെ പുനരധിവസിപ്പിക്കണമെന്നും കടകളുടെ മുന്നില്‍ വെച്ചുള്ള വഴി വാണിഭം അവസാനിപ്പിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു . കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി തൃശൂര്‍ ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായി നടത്തിയ വാര്‍ത്ത‍ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ലെനിന്‍ . ജില്ല സമ്മേളനം നവംബർ ഏഴു മുതല്‍ നവംബർ 10 വരെയുള്ള ദിവസങ്ങളില്‍ ഗുരുവായൂരില്‍ നടക്കും .
പഴയന്നൂരില്‍ നിന്നുള്ള പതാക ജാഥയും ചാലക്കുടിയില്‍ നിന്നുള്ള കൊടിമര ജാഥയും നാളെ വൈകീട്ട് ആരംഭിച്ച് ജില്ലയില്‍ പര്യടനം നടത്തി എട്ടിന് വൈകീട്ട് ഗുരുവായൂരിലെത്തും.

തുടര്ന്ന് പൊതുസമ്മേളന വേദിയായ ക്ഷേത്രപ്രവേശന സത്യഗ്രഹ സ്മാരകവേദിയില്‍ സംസ്ഥാന ട്രഷറര്‍ ബിന്നി ഇമ്മട്ടി പതാക ഉയര്ത്തും . ഒമ്പതിന് ആര്‍വീസ് ആഡിറ്റൊറിയത്തില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം കെ.യു അരുണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മുതിര്ന്നി വ്യാപാരികളെ മന്ത്രി വി.എസ് സുനില്‍ കുമാര്‍ ആദരിക്കും. ജില്ലയിലെ തെരഞ്ഞെടുത്ത സ്‌കൂളുകള്ക്ക് മന്ത്രി കെ.ടി ജലീല്‍ കമ്പ്യൂട്ടറുകള്‍ സമ്മാനിക്കും. തുടര്ന്ന് ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പും ഉണ്ടാകും.

Astrologer

10ന് ഉച്ചതിരിഞ്ഞ് കൈരളി ജംഗ്ഷനില്‍ നിന്ന് അയ്യായിരത്തോളം പേര്‍ പങ്കെടുക്കുന്ന പ്രകടനവും നടക്കും. സമാപന പൊതുസമ്മേളനം മന്ത്രി എ.സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. സമിതി അംഗങ്ങളുടെ മക്കള്ക്ക് വിദ്യാഭ്യാസ പുരസ്‌കാരങ്ങളും നല്കും . വാര്‍ത്താ സമ്മേളനത്തില്‍ ജില്ല പ്രസിഡന്റ് ജോസ് തെക്കേത്തല, സി.ഡി ജോണ്സ ണ്‍, പി.എ അരവിന്ദന്‍, ജോഫി കുര്യന്‍, ടി.ബി ദയാനന്ദന്‍, എന്‍.എസ് സഹദേവന്‍ തുടങ്ങിയവരും പങ്കെടുത്തു.

Vadasheri Footer