Madhavam header
Above Pot

ഗുരുവായൂര്‍ കരുണയുടെ ഭിന്ന ശേഷിക്കാര്‍ക്കയുള്ള സമൂഹ വിവാഹം ഒന്‍പതിന്

ഗുരുവായൂര്‍: ഗുരുവായൂർ കരുണ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഭിന്നശേഷിയുള്ള 14 പേരുടെ സമൂഹവിവാഹം നവംബർ ഒമ്പതിന് നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കരുണാ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടന്ന വൈവാഹിക സംഗമത്തിലൂടെ ജീവിത പങ്കാളികളെ കണ്ടെത്തിയ ഏഴുജോഡി വധൂവരന്മാരാണ് , ശനിയാഴ്ച്ച രാവിലെ ഗുരുവായൂര്‍ നഗരസഭ ടൗണ്‍ഹാളില്‍ നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍വെച്ച് മിന്നുചാര്‍ത്തുന്നത് .

കഴിഞ്ഞ 9-വര്‍ഷത്തിനിടെ നടന്ന വൈവാഹിക സംഗമത്തിലൂടെ, 410-ഓളം വിവാഹങ്ങളാണ് കരുണാ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടന്നിട്ടുള്ളത്. വിവാഹത്തിനാവശ്യമായ വസ്ത്രം, സ്വര്‍ണ്ണം, സദ്യ തുടങ്ങിയ എല്ലാചിലവുകളും കരുണാഫൗണ്ടേഷനും, ഫൗണ്ടേഷന്‍ സംഘടനയോട് സഹകരിക്കുന്നവരും ചേര്‍ന്നാണ് നടത്തിവരുന്നത്. ശനിയാഴ്ച്ച നടക്കുന്ന വിവാഹചടങ്ങില്‍ സമൂഹത്തിലെ രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌ക്കാരിക മണ്ഡലത്തിലെ പ്രമുഖര്‍ പങ്കെടുക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത കരുണാഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ: കെ.ബി. സുരേഷ്, സെക്രട്ടറി രവി ചങ്കത്ത്, ട്രഷറര്‍ വേണുഗോപാല്‍, കോ: ഓര്‍ഡിനേറ്റര്‍ ഫാരിദ ഹംസ, ട്രസ്റ്റി ബോര്‍ഡ് അംഗം വിശ്വനാഥന്‍ അയിനിപ്പിള്ളി എന്നിവര്‍ അറിയിച്ചു.

Vadasheri Footer