Post Header (woking) vadesheri

വിവരാവകാശ അപേക്ഷയിൽ സമയബന്ധിതമായി മറുപടി നൽകണം: കമ്മീഷൻ

Above Post Pazhidam (working)

തൃശൂർ : സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരും അപ്പീൽ അധികാരികളും വിവരാവകാശപ്രകാരമുളള അപേക്ഷകൾക്ക് സമയബന്ധിതമായി മറുപടി നൽകണമെന്ന് മുഖ്യവിവരാവകാശ കമ്മീഷണർ വിൽസൺ പോൾ. തൃശൂർ ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വിവരാവകാശ കമ്മീഷൻ സിറ്റിങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവരവകാശം സംബന്ധിച്ച ചോദ്യങ്ങൾക്ക് ഉദ്യോഗസ്ഥർ സമയബന്ധിതമായും കൃത്യമായും മറുപടി നൽകുന്നില്ലായെന്നു പരാതികളാണ് ഇത്തവണ കമ്മീഷന് മുന്നിലെത്തിയത്. കമ്മീഷന് മുന്നിലെത്തിയ പത്ത് കേസുകളും തീർപ്പാക്കിയതായും അദ്ദേഹം പറഞ്ഞു.

Ambiswami restaurant