Above Pot

വിദ്യാർത്ഥികൾ ആരാണെന്ന അറിവ് ആണ് അവർക്ക് നൽകേണ്ടത് : ഗവർണർ കുമ്മനം

ചാവക്കാട് : പഠിക്കുന്നത് തന്റെ നാടിന് വേണ്ടിയാണെന്ന് ധാരണ വിദ്യാർത്ഥികൾക്ക് ഉണ്ടാകണം, നാടിനോട് പ്രതിബദ്ധതയുള്ളവരാക്കി അവരെ ഒരുക്കി യെടുക്കാൻ അധ്യാപകരെപോലെ മാതാപിതാക്കൾക്കും ഉത്തരവാദിത്വമുണ്ട് എന്ന് മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ അഭിപ്രായപ്പെട്ടു . തിരുവത്ര ശ്രീനാരായണ വിദ്യാനികേതൻ സീനിയർ സെക്കണ്ടറി സ്‌കൂളിന്റെ 27 ാം വാർഷികാഘോഷം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്ന അദ്ദേഹം . വിദ്യാ ർത്ഥികൾ ആരാണെന്ന അറിവ് ആണ് അവർക്ക് നൽകേണ്ടത് . ജീവിതം , സുഖത്തിനു വേണ്ടി ഓട്ടത്തിലാണ് സമൂഹം.ഭൗതിക സുഖത്തിന്റെ പിന്നാലെയാണ് എല്ലാവരും . സ്വത്തും പണവും നഷ്ടപ്പെട്ടാൽ തിരിച്ചു പിടിക്കാൻ കഴിയും എന്നാൽ സ്വഭാവം നഷ്ടപ്പെട്ടാൽ തിരികെ ലഭിക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

First Paragraph  728-90

ശ്രീനാരായണ വിദ്യനികേതൻ എഡ്യുക്കേഷണൽ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് എ അരവിന്ദാക്ഷമേനോൻ അധ്യക്ഷത വഹിച്ചു . ഭാരതീയ വിദ്യാനികേതൻ ജില്ല സെക്രട്ടറി എം വി വിനോദ് സന്ദേശം നൽകി .ആർ എസ് എസ് ഗുരുവായൂർ ജില്ല സംഘചാലക് കേണൽ വി വേണുഗോപാൽ , ശ്രീനാരായണ വിദ്യനികേതൻ എഡ്യുക്കേഷണൽ ചാരിറ്റബിൾ സൊസൈറ്റി വൈസ് പ്രസിഡന്റ് പ്രൊഫസർ സി സി വിജയൻ എന്നിവർ സമ്മാന ദാനം നിർവഹിച്ചു ബി ജെ പി ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ് കെ ആർ അനീഷ് , കുന്നംകുളം നഗരസഭ ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ കെ മുരളി എന്നിവർ ആശംസപ്രസംഗം നടത്തി . സ്‌കൂൾ മാനേജർ പൂങ്ങാട്ട് മാധവൻ നമ്പൂതിരി സ്വാഗതവും ,എം ബിജേഷ് നന്ദിയും രേഖപ്പെടുത്തി .

Second Paragraph (saravana bhavan

തുടർന്ന് വിദ്യാർഥികൾ അവതരിപ്പിച്ച സർഗോൽസവം 2018 അരങ്ങേറി