Madhavam header
Above Pot

ആതിരനിലാ സൗഹൃദ കൂട്ടായ്‌മ 2018″ സംഘടിപ്പിച്ചു

ഗുരുവായൂർ : ആതിരനിലാ സൗഹൃദ കൂട്ടായ്‌മ 2018″ സംഘടിപ്പിച്ചു. 40 വർഷങ്ങളായി തരിശുകിടന്ന കുട്ടാടൻ പാടശേഖരത്തിൽ വീണ്ടും കൃഷിയിറക്കിയ കുരഞ്ഞിയുർ കർഷക കൂട്ടായ്മയെ ആദരിക്കുന്നതിന്റെ ഭാഗമായാണ് “ആതിരനിലാ കൂട്ടായ്മ ” നടന്നത്. വിദ്യഭ്യാസ വിചക്ഷണൻ ചിത്രൻ നമ്പൂതിരിപ്പാട്മുഖ്യാതിഥിയായി.

കുരഞ്ഞിയൂർ ഗ്രാമവേദിയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ കൊടുങ്ങല്ലൂർ പ്രധാന ശാന്തി ശ്രീമഠം രവീന്ദ്രൻ അടികൾ എഴുത്തുകാരെയും കലാകാരന്മാരെയും കൂടി ആദരിച്ചു.എഴുത്തുകാരായ . പി.രാജീവൻ,ഹനീഫ കൊച്ചന്നൂർ,എം.കമറുദ്ദീൻ,മനോഹരൻ.വി.പേരകം,ചലച്ചിത്ര സംവിധായകരായ പി.ടി.കുഞ്ഞുമുഹമ്മദ്,ദേവരാജൻ മൂക്കോല, വാദ്യകുലപതി പെരുവനം കുട്ടൻ മാരാർ, കവികളായ ആലങ്കോട് ലീലാകൃഷ്ണൻ,രാധാകൃഷ്ണൻ കാക്കശ്ശേരി,
ചലച്ചിത്ര നിരൂപകൻ എം.സി.രാജനാരായണൻ, ഇടക്ക കലാകാരൻ ഡോ.തൃശ്ശൂർ കൃഷ്ണകുമാർ,ജ്യോതിദാസ് കൂടത്തിങ്കൽ,ശില്പി മാടമ്പ് സൂര്യ ശർമ്മൻ,ആർട്ടിസ്റ്റ് ഗിരീശൻ ഭട്ടതിരിപ്പാട്,ചിത്രകാരൻ സുധീഷ് കണ്ടംമ്പുള്ളി, സുധാകരൻ പാവറട്ടി പത്രപ്രവർ ത്തകരായ കെ.എ മോഹൻദാസ് പാറപ്പുറത്ത് (ഐക്യരാഷട്ര സഭ)
കല്ലൂർ ഉണ്ണികൃഷ്ണൻ, ജോഫി ചൊവ്വന്നൂർ, ഗായകൻ ദിലീപ് വടക്കേടം,ബേബിരാജ് ചെറായി,സാമൂഹ്യ പ്രവർത്തകരായ ഷീബാ അമീർ, തിരുവാതിരക്കളി കലാകാരി ഗീത ശർമ്മ,എ.വി.ശ്രീകുമാർ,കറന്റ് ജോണി എന്നിവരെ ആദരിച്ചു .

Astrologer

ചടങ്ങിൽ ഐ.പി. രാജേന്ദ്രൻ,രാഷ്ട്രീയ നേതാക്കളായ കെ.കെ.വത്സരാജ് കെ.ആർ.അനീഷ് , ദയാനന്ദൻ മാമ്പുള്ളി,അജിത്‌ കൊളാടി, സാംസ്കാരിക പ്രവർത്തകൻ ഇ.എം.സതീശൻ തുടങ്ങിയവർ പങ്കെടുത്തു കൺവീനർ എം.കെ സജീവ് കുമാർ നന്ദി പറഞ്ഞു.നിലാക്കൂട്ടായ്മയുടെ ഭാഗമായി തിരുവാതിരക്കളി,സോപാന സംഗീതം,ഇടയ്ക്ക വാദനം ചലച്ചിത്രം ‘ മൃത്യു വന്ദനം “, ഡോക്യൂമെന്ററി ചിത്രങ്ങളായ “മാടമ്പിലെ മഹർഷി” “പതിനെട്ടാമത്തെ ആന “എന്നിവയുടെ പ്രദർശനം നടന്നു ‘

,

Vadasheri Footer