Madhavam header
Above Pot

ഗുരുവായൂരിൽ അമൃത് പദ്ധതിയിലെ കാന നിർമാണം വ്യപാരികൾ ആശങ്കയിൽ

ഗുരുവായൂർ : അമൃത് പദ്ധതിയിൽ പെട്ട കാന നിർമാണം ത്വരിത ഗതിയിൽ നടക്കുമ്പോൾ കാനയുടെ വശത്തുള്ള കച്ചവടക്കാരും ഹോട്ടലുടമകളും കടുത്ത ആശങ്കയിൽ . ചക്കം കണ്ടം അഴുക്കു ച്ചാൽ പദ്ധതിക്ക് വേണ്ടിയുള്ള പൈപ്പ് ലൈൻ പണി പൂർത്തിയായ സ്ഥലത്ത് മാലിന്യം സ്വീകരിക്കാൻ ചെറിയ ചേമ്പറുകളും പണിതി ട്ടുണ്ട് . ഹോട്ടലുകളിൽ നിന്നും ലോഡ്ജുകളിൽ നിന്നും ഉള്ള മാലിന്യ പൈപ്പുകൾ ഈ ചേമ്പറിലേക്ക് ആണ് കണക്ട് ചെയ്യേണ്ടത് . അമൃത് പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന കാന മറികടന്ന് വേണം സ്ഥാപനങ്ങളുടെ മാലിന്യം ചേമ്പറിൽ എത്താൻ .കനാൽ നിർമിക്കുന്നത് പോലെയുള്ള ഉറപ്പിലാണ് കാന നിർമാണം നടത്തുന്നത് . ഇത് പൊട്ടിച്ചു മാലിന്യ പൈപ്പ് ചേമ്പറിലേക്ക് കണക്ട് ചെയ്യാൻ ഏറെ വിയർപ്പ് ഒഴുക്കേണ്ടി വരും . കുടി വെള്ള പൈപ്പിന്റെ പുതിയ കണക്ഷൻ എടുക്കാനും ,ടെലഫോൺ കേബിളിനും ഇതേ ബുദ്ധി മുട്ട് ഉണ്ടാകും .കാന വാർക്കുന്ന സമയത്ത് തന്നെ പൈപ്പ് കണക്ഷന് സ്ഥലം ഒഴിച്ചിട്ടാൽ ആ സ്ഥലത്തു കൂടെ ലോഡ്ജ് ഉടമകൾ കക്കൂസ് മാലിന്യം കാനയിലേക്ക് ഒഴുക്കി വിടും എന്നുള്ളത് കൊണ്ടാണ് അങ്ങിനെയൊരു സൗകര്യം ചെയ്യാത്തതെന്ന് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ അറിയിച്ചു . മാലിന്യ പ്ലാന്റ് കമ്മീഷൻ ചെയ്യുന്നത് വരെ ലോഡ്ജുകളിലെ കക്കൂസ് മാലിന്യം അവർ തന്നെ സംസ്കരിക്കേണ്ടി വരുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു .

Vadasheri Footer