Post Header (woking) vadesheri

എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിൽ ആണെന്ന് ആശുപത്രി വൃത്തങ്ങൾ

Above Post Pazhidam (working)

ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിൽ ആണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു . കോവിഡ് ബാധിച്ചു ചികിത്സയില്‍ കഴിയുകയാണ് അദ്ദേഹം. മെഡിക്കല്‍ വിദഗ്ധ സംഘത്തിന്റെ നിര്ദേിശത്തെ തുടര്ന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. ശ്വസന സഹായത്തോടെ (ലൈഫ് സപ്പോര്ട്ട് )യാണു കഴിയുന്നതെന്നു മെഡിക്കല്‍ ബുള്ളറ്റിനിലൂടെ അറിയിച്ചു. അതീവ ഗുരുതരമായി തുടരുന്ന അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി നിരന്തരം പരിശോധിച്ചുവരികയാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.

Arya bhavan inner

ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിന്‍ പ്രകാരം ഒരാഴ്ചയായി ചികിത്സയില്‍ തുടരുന്ന എസ്പിയുടെ ആരോഗ്യനില പതിമൂന്നാം തീയതിയാണ് വഷളായത്. ഓഗസ്റ്റ് അഞ്ചിനാണ് അദ്ദേഹത്തെ ചെന്നൈ എംജിഎം ഹെല്‌്ത് കെയറില്‍ പ്രവേശിപ്പിച്ചത്. മെഡിക്കല്‍ ടീമിന്റെ നിര്ദേ്ശപ്രകാരം അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റിയെന്നും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്ത്തുനന്നതെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. കോവിഡ് പോസിറ്റീവ് ആയതിനെത്തുടര്ന്നുു കഴിഞ്ഞ 5നാണു ചെന്നൈയിലെ സ്വകാര്യ ആശുപത്രില്‍ പ്രവേശിപ്പിച്ചത്. ഫെയ്സ്ബുക് വിഡിയോയിലൂടെ ബാലസുബ്രഹ്മണ്യം തന്നെയാണു രോഗവിവരം പങ്കുവച്ചത്. ആരോഗ്യനില ഭേദമാകുന്നതായി ഇന്നലെ വൈകിട്ട് മെഡിക്കല്‍ ബുള്ളറ്റിനിലൂടെ അറിയിച്ചതിനു പിന്നാലെ അര്ധ്രാത്രിയോടെയാണു സ്ഥിതി മോശമായത്.

Second Paragraph  Sarovaram(working)

ഫെയ്‌സ്ബുക്കിലെ വിഡിയോ സന്ദേശത്തിലൂടെ എസ്പിബി തന്നെയാണ് രോഗം സ്ഥിരീകരിച്ച വിവരം വെളിപ്പെടുത്തിയത്. ‘കഴിഞ്ഞ രണ്ടോ മൂന്നോ ദിവസമായി എനിക്ക് ജലദോഷം, പനി തുടങ്ങിയ ചെറിയ അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നു. ഞാന്‍ ആശുപത്രിയില്‍ പോയി പരിശോധന നടത്തി. കോവിഡ് പോസിറ്റീവ് ആണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വീട്ടില്‍ സ്വയം ക്വാറന്റീനില്‍ താമസിക്കാനും മരുന്ന് കഴിക്കാനും അവര്‍ ആവശ്യപ്പെട്ടു. പക്ഷേ ഞാന്‍ ആശുപത്രിയില്‍ അഡ്മിറ്റായി. എന്നെക്കുറിച്ച്‌ ആരും വിഷമിക്കേണ്ടതില്ല. പനിയും ജലദോഷവും ഒഴികെ, ഞാന്‍ തികച്ചും ആരോഗ്യവാനാണ്.’ എന്നും അദ്ദേഹം പറഞ്ഞിരുന്നു.

Third paragraph Saravan bhavan

<"p>തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം, കന്നഡ അടക്കമുള്ള ഭാഷകളില്‍ 40,000ത്തിലധികം ചലച്ചിത്ര ഗാനങ്ങള്‍ എസ്.പി. ബാലസുബ്രഹ്‌മണ്യം ആലപിച്ചിട്ടുണ്ട് . ഇന്ത്യന്‍ ചലച്ചിത്ര സംഗീതത്തിലെ എക്കാലത്തെയും ഇതിഹാസങ്ങളിലൊരാളായി കണക്കാക്കപ്പെടുന്ന എസ്.പി.ബാലസുബ്രഹ്‌മണ്യം കുടുംബത്തോടൊപ്പം ചെന്നൈയിലായിരുന്നു സ്ഥിരതാമസം.

First Paragraph Jitesh panikar (working)