Madhavam header
Above Pot

ഗുരുവായൂർ ക്ഷേത്രത്തിൽ ഓൺലൈൻ ബുക്കിങ്ങ് ചെയ്യാതെയും പ്രവേശനം അനുവദിക്കും

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഓൺ ലൈൻ ബുക്കിങ്ങ് പ്രകാരമുള്ള ഭക്തർ ഇല്ലാത്ത സമയത്ത് മറ്റുള്ളവർക്ക് തിരിച്ചറിയൽ കാർഡ് പ്രകാരം പ്രവേശനം അനുവദിക്കാൻ ഇന്ന് ചേർന്ന ഭരണ സമിതി യോഗം തീരുമാനിച്ചു . ഇതിന് പുറമെ പ്രദേ ശവാസികൾ,,ജീവനക്കാർ ,പെൻഷൻകാർ , ക്ഷേത്രം പാരമ്പര്യ പ്രവര്തിക്കാർ ,മാധ്യമ പ്രവർത്തകർ എന്നിവർക്ക് പുലർച്ചെ 4.30 മുതൽ രാവിലെ 8.30 വരെ അനുവദിച്ച ദർശന സമയത്ത് മുൻ‌കൂർ ബുക്കിങ്ങ് പ്രകാരമുള്ള ഭക്തർ ഇല്ലാത്ത സമയത്തും തിരിച്ചറിയൽ കാർഡ് ഉള്ള ഭക്തർക്ക് ദർശന സൗകര്യം അനുവദിക്കും ഈ സംവിധാനങ്ങൾ എന്ന് മുതൽ പ്രാബല്യത്തിൽ വരുത്തുമെന്ന് ദേവസ്വം വാർത്ത കുറിപ്പിൽ പറയുന്നില്ല .

ദിവസം മൂന്ന് വീതം വഴിപാടുകാർ ഉണ്ടെങ്കിൽ ഉദയസ്തമന പൂജയും ചുറ്റുവിളക്കും വഴിപാട് നടത്താൻ അനുവദിക്കും, ഈ വഴിപാടുകൾ ഏകാദശിക്ക് ശേഷം നവംബർ 28 മുതൽ ആരംഭിക്കും .< മേല്പത്തൂർ ആഡിറ്റോറിയത്തിന്റെയും ദേവസ്വം മീറ്റിങ് ഹാളുകളുടെയും ബുക്കിങ് ഉടൻ ആരംഭിക്കും .13 കീഴ് ശാന്തി കുടുംബങ്ങൾക്കുള്ള വേതനം ഇരട്ടിയാക്കി . 7500 നിന്ന് 15000 ആക്കി ഉയർത്തി യ വേതന വർദ്ധനവ് .ഈ മാസം മുതൽ തന്നെ പ്രാബല്യത്തിൽ ആക്കി .ശാന്തിയേറ്റ നമ്പൂതിരിമാരുടെ വേതനം 10,000 നിന്ന് 15,000 ആക്കി വർദ്ധിപ്പിച്ചു . ഈ വർഷത്തെ ചെമ്പൈ സംഗീതോല്സവം ചടങ്ങ് മാത്രമാക്കി ചെമ്പൈ പുരസ്‌കാര ജേതാവിന്റെ കച്ചേരി മാത്രം ഏകാദശി നാളിൽ അരങ്ങേറും .ഭരണസമിതി യോഗത്തിൽ ദേവസ്വം ചെയർമാൻ അഡ്വ . കെ . ബി . മോഹൻദാസ് അദ്ധ്യക്ഷനായി ഭരണ സമിതി അംഗങ്ങൾ ആയ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് , ഏ . വി . പ്രശാന്ത് , കെ . അജിത്, കെ വി ഷാജി , ഇ പി ആർ വേശാല ,ടി ബ്രിജാ കുമാരി എന്നിവർ പങ്കെടുത്തു .

Astrologer

Vadasheri Footer