Post Header (woking) vadesheri

എസ്.കെ.എസ്.എസ്.എഫ് ജില്ലാ റബീഅ് കോൺഫറൻസ് സമാപിച്ചു.

Above Post Pazhidam (working)

ചാവക്കാട്: ‘കരുണയാണ് തിരുനബി’ എന്ന പ്രമേയത്തിൽ എസ്.കെ.എസ്.എസ്.എഫ് തൃശ്ശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച റബീഅ് കോൺഫറൻസ് സമാപിച്ചു. ചാവക്കാട് മണത്തല വാദിത്വൈബയിൽ നടന്ന പരിപാടിയുടെ സമാപന സംഗമം എസ്.കെ.എസ്. എസ്.എഫ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. ബശീർ ഫൈസി ദേശം മംഗലം അദ്ധ്യക്ഷ വഹിച്ചു.

Ambiswami restaurant

എ.എം.നൗഷാദ് ബാഖവി ചിറയിൻകീഴ് മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. മണത്തല മുദരിസ് സി.എ. ലത്തീഫ് ദാരിമി ഹൈത്തമി പ്രാർത്ഥനയും എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടറി അബൂബക്കർ സിദ്ദീഖ് ആമുഖ പ്രഭാഷണവും നടത്തി. സമസ്ത ജില്ലാ സെക്രട്ടറി പി.ടി. കുഞ്ഞിമുഹമ്മദ് മുസ് ലിയാർ, നാസർ ഫൈസി തിരുവത്ര, കരീം ഫൈസി പൈങ്കണ്ണിയൂർ, ഇസ്മാഈൽ റഹ്മാനി, മഅറൂഫ് വാഫി, ഇമാമുദ്ധീൻ റം ജു സേട്ട്, അബ്ദുസ്സലാം ബ്ലാങ്ങാട്, സത്താർ ദാരിമി, ശഫീഖ് ഫൈസി, ശിഹാബുദ്ധീൻ ബാഖവി, ശഹീർ ദേശമംഗലം, ജാബിർ യമാനി ശാഹുൽ ഹമീദ് റഹ്മാനി എന്നിവർ പങ്കെടുത്തു.