Header 1 vadesheri (working)

കേരളത്തിൽ സി.പി.എമ്മിനും ബി.ജെ.പി.ക്കും ഒരേ ഭാഷയും സ്വരവും: രമേശ് ചെന്നിത്തല

Above Post Pazhidam (working)

First Paragraph Rugmini Regency (working)

Second Paragraph  Amabdi Hadicrafts (working)

ചാവക്കാട്: . കേരളത്തിൽ സി.പി.എമ്മിനും ബി.ജെ.പി.ക്കും ഒരേ ഭാഷയും സ്വരവുമെന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു ഐശ്വര്യ കേരളയാത്രക്ക് ചാവക്കാട് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. മുസ്ലീം ലീഗ് കോൺഗ്രസിനുമേൽ അമിതാധികാരം പ്രയോഗിക്കുന്നെന്ന് വരുത്തിതീർത്ത് മറ്റ് മതവിഭാഗങ്ങൾക്ക് കോൺഗ്രസിനോട് അസംതൃപ്തി ഉണ്ടാക്കുക എന്ന വർഗീയതയിൽ ഊന്നിയ തന്ത്രം തന്നെയാണ് സി.പി.എമ്മും ബി.ജെ.പി.യും സ്വീകരിക്കുന്നത്.

ബി.ജെ.പി. നേതാവ് കെ. സുരേന്ദ്രൻ പറയുന്നത് തന്നെയാണ് വൈകീട്ട് സി.പി.എം.നേതാവ് എ.വിജയരാഘവനും പറയുന്നത്.സി.പി.എമ്മും ബി.ജെ.പി.യും ഒരുമിച്ചുചേർന്ന് യു.ഡി.എഫിനെ തോൽപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നത്.സി.പി.എമ്മിനും ബി.ജെ.പി.ക്കും ഇടയിലുളള അന്തർധാര വ്യക്തമാണ്. 375 കോടിയുടെ അഴിമതി നടത്തിയ ലാവലിൻ കേസ് 20 തവണയാണ് സുപ്രീം കോടതിയിൽ സി ബി ഐ മാറ്റി വെച്ചത്

ശബരിമല വിഷയത്തിൽ ഭക്തർക്കൊപ്പമോ നവോത്ഥാനക്കാർക്കൊപ്പമോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. നവോത്ഥാനനായകന്റെ കപടവേഷമാണ് പിണറായി വിജയൻ ധരിച്ചിരിക്കുന്നത്. യു.ഡി.എഫ്.അധികാരത്തിൽ വന്നാൽ ശബരിമലക്കായി നിയമനിർമാണം നടത്തും .കമൽ മോഡൽ പിൻ വാതിൽ നിയമനമാണ് ഇവിടെ നടക്കുന്നത് എൽ.ഡി.എഫ്. നടത്തിയ അനധികൃത നിയമനങ്ങളെല്ലാം പുനപരിശോധിക്കുമെന്ന കാര്യത്തിൽ ഒരു തർക്കവും വേണ്ട.

തദ്ദേശ തിരഞ്ഞെടുപ്പിൽ നേടിയ മേൽക്കൈ നിയമസഭ തിരഞ്ഞെടുപ്പിൽ ഉണ്ടാവുമെന്ന് സി.പി.എം. കരുതേണ്ടെന്നും ചെന്നിത്തല പറഞ്ഞു. മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച്.റഷീദ് അധ്യക്ഷനായി.ടി.എൻ. പ്രതാപൻ എം.പി.,എം.കെ. മുനീർ, എം.പി. വിൻസന്റ്,എം.എം. ഹസൻ, ഒ. അബ്ദുറഹിമാൻ കുട്ടി, സി.എ. മുഹമ്മദ് റഷീദ്, ജോസഫ് ചാലിശ്ശേരി, സി.എ.ഗോപപ്രതാപൻ, കെ.നവാസ്, ജലീൽ വലിയകത്ത്, ബി.ജെ.എസ്. നേതാവ് വി. ഗോപകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.