Above Pot

നിയമപരമായി ജോലി നലകിയ പത്ത് പേരുടെ വിവരങ്ങൾ നല്കാൻ സർക്കാരിന് കഴിയുമോ ? : പി .കെ. കുഞ്ഞാലിക്കുട്ടി

Astrologer

ചാവക്കാട്: കേരളത്തിലെ ഉദ്യോഗാര്‍ത്ഥികളെ കബളിപ്പിച്ച സര്‍ക്കാറാണ് കേരളം ഭരിക്കുന്നതെന്ന് മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രക്ക് ചാവക്കാട് നല്‍കിയ സീകരണസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലക്ഷകണക്കിനു ഉ ദ്യോഗാര്‍ത്ഥികള്‍ ജോലിക്കായി കാത്തു നില്‍ക്കുമ്പോഴാണ് പിന്‍വാതില്‍ നിയമനം പൊടി പൊടിക്കുന്നത്.

നേതാക്കളുടെ ഭാര്യമാരും മക്കളും മറ്റു ബന്ധുക്കളും സര്‍ക്കാര്‍ പിൻ വാതിലിലൂടെ സര്‍വീസില്‍ കയറുകയാണ് സര്‍ക്കാര്‍ ജോലി ലഭിക്കേണ്ടവര്‍ പുറത്തും ഉദ്യോഗാര്‍ത്ഥികള്‍ ആത്മഹത്യയുടെ വക്കിലാണ് അധികാരത്തില്‍ വന്നാല്‍ ലക്ഷകണക്കിനു പേര്‍ക്ക് തൊഴിലും ജോലിയും നല്‍കുമെന്നായിരുന്നു പിണറായി സര്‍ക്കാറിന്റെ വാഗ്ദാനം നിയമപരമായി ജോലി നല്‍കിയ പത്തുപേരുടെ വിവരങ്ങള്‍ വെളിപെടുത്താന്‍ കുഞ്ഞാലിക്കുട്ടി വെല്ലു വിളിച്ചു.

യു ഡി എഫ് സര്‍ക്കാറിന്റെ കാലത്താണ് കേരളത്തിലെ വികസന മുന്നേറ്റം നടന്നത്. ടെക്ക്‌നോ പാര്‍ക്കും, മെട്രോ യും, ഐടിയും, നെടുമ്പാ ശേരി വിമാനതാവളമടക്കം വിഴിഞ്ഞം തുറമുഖമല്ലാം യു ഡി എഫ് ഭരണത്തിന്റെ നേട്ടമാണ് കേരളത്തിലെ വിമാനതാവളങ്ങളുടെ അവകാശമാണ് ഇവര്‍ ഏറ്റെടുക്കുന്നത് മുഴുവന്‍ പദ്ധതിക്കും ചുക്കാന്‍ പിടിച്ചതും യു ഡി എഫ് ആണ്‌വിമാനതാവളങ്ങള്‍ക്കെതിരെ സമരം ചെയ്തവരാണ് സി പി എം നെടുമ്പാശേരി വിമാനതാവളം കെ കരുണാകരന്റെ സംഭാവനയാണന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു അഴിമതിയ ും കള്ളകടത്തും നിറഞ്ഞ ഒരു സര്‍ക്കാറാണ് നാട് ഭരിക്കുന്നത് ഭരണത്തില്‍ പൊറുതി മുട്ടിയ ജനത ഭരണമാറ്റത്തിനായി ഒരുങ്ങികഴിഞ്ഞു.

മതേതരത്വത്തെ വെല്ലുവിളിക്കുന്ന ഗവര്‍മെന്റാണ് കേന്ദ്രം ഭരിക്കുന്നത് കോപ്പറേറ്റുകള്‍ക്ക് ഇന്ത്യയെ തീരെഴുതി കൊടുക്കുകയാണ് ബി ജെ പിയും സി പി എമ്മിന്റെയും നിലപാടുകള്‍ ഒന്നുതന്നെയാണ് മതേതരശക്തികള്‍ക്കു മുമ്പില്‍ ബി ജെ പിക്ക് ഇടം മില്ലന്നും അദ്‌ദേഹം പറഞ്ഞു. ശബരി മലയുടെ പവിത്രത കാത്തുസൂക്ഷിച്ച ത് യു ഡി എഫ് സര്‍ക്കാര്‍ സര്‍ക്കാറായിരുന്നു ശബരിമലയുടെ വികസനത്തില്‍യു ഡി എഫ് സര്‍ക്കാര്‍ വഹിച്ച പങ്ക് വലുതാണ് എന്നാല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ വിശ്വാസികളെ വഞ്ചിച്ചതുംശബരിമലയുടെ പവിത്രത തന്നെ പിച്ചി ചീന്തുകയായിരുന്നു .

യു ഡി എഫ് അധികാരത്തില്‍ തിരിച്ചു വരുമെന്ന് ഉറപ്പായതോടെ പലഅടവുകളും പയറ്റുകയാണ് ഇതിനെതിരെ കേരളജനസമൂഹം വിധി എഴുതു മെന്നും അദ്‌ദേഹം പറഞ്ഞു സ്വാഗത സംഘം ചെയര്‍മാന്‍ സി എച്ച് റഷീദ് അധ്യക്ഷത വഹിച്ചു യു ഡി എഫ് നേതാക്കളായ ഡോ: എം കെ മുനീര്‍ എം എം ഹസന്‍, ടി എന്‍ പ്രതാപന്‍ എം പി, ദേവരാജൻ, കെ എസ് ഹംസ, അബ്ദുല്‍ റഹിമാന്‍ രണ്ടത്താണി, എന്‍ പി വിന്‍സന്റ്, സി എ മുഹമ്മദ് റഷീദ്, യുഡിഎഫ് ചെയര്‍മാന്‍ ആര്‍ വി അബുല്‍ റഹീം, ജനറല്‍ കണ്‍വീനര്‍ കെ നവാസ്, , ഉസ്മാന്‍ കല്ലേട്ടയില്‍, പി എം അമ്മീര്‍, പി കെ അബൂബക്കര്‍ ഹാജി, ഒ അബ്ദുല്‍ റഹിമാന്‍ കുട്ടി, ഗോപപ്രതാപന്‍, പി ആര്‍ എൻ നബീശന്‍ വി ഗോപകുമാര്‍, ആര്‍ പി ബഷീര്‍, അഡ്വ: വി എം മുഹമ്മദ് ഗസാലി, സി എ ജാഫര്‍ സാദിഖ്, പി എ ഷാഹുല്‍ ഹമ്മിദ്, ജോസ് വള്ളൂര്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.

Vadasheri Footer