Post Header (woking) vadesheri

‘ഷെയിംഓൺയു കമൽ’; യുവാക്കളെ വഞ്ചിച്ചു: ആഞ്ഞടിച്ച് വിഷ്ണുവും ശബരിയും.

Above Post Pazhidam (working)

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയിലെ സ്ഥിരനിയമനത്തിന് സംവിധായകന്‍ കമല്‍ നല്‍കിയ ശുപാര്‍ശ വിവാദമായ പശ്ചാത്തലത്തില്‍ കമലിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.എസ് ശബരീനാഥന്‍ എം.എല്‍.എയും  പിസി വിഷ്ണുനാഥും. ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് ഇരുവരും കമലിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്.

Poonthanam

ഇരുവരും കമലിനെതിരെ ഷെയിം ഓണ്‍ യു കമല്‍ ഹാഷ്ടഗ് ക്യാമ്പെയിനും ആരംഭിച്ചു.

Vasudev Inn

കേരള ചലച്ചിത്ര അക്കാദമയില്‍ നാല് വര്‍ഷമായി ജോലി ചെയ്യുന്ന ഇടതുപക്ഷക്കാരായ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് കമല്‍ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ഈ കത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ടതോടെയാണ് സംഭവം ചർച്ചയായത്.

കെ.എസ് ശബരീനാഥന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

First Paragraph Jitesh panikar (working)
Rugmani 700-200

കമല്‍ എന്ന സംവിധായകനെ ഞാന്‍ ഇഷ്ടപെടുന്നു. അദ്ദേഹത്തിന്റെ സിനിമകളില്‍ മാനുഷികമൂല്യങ്ങള്‍ പ്രതിഫലിക്കുന്നു എന്നുള്ളതാണ് അദ്ദേഹത്തിന്റെ സവിശേഷത. എന്നാല്‍ കമല്‍ എന്ന ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാന്‍  എല്ലാ മാനുഷികമൂല്യങ്ങളും  കാറ്റില്‍ പറത്തിക്കൊണ്ട് ഒരു കൂട്ടം ഇടതുപക്ഷ അനുഭാവികള്‍ക്ക് ചലച്ചിത്ര  അക്കാദമിയില്‍  സ്ഥിരനിയമനം നല്‍കിയിരിക്കുകയാണ്.

സ്ഥിരനിയമനം ശുപാര്‍ശചെയ്ത അദ്ദേഹം മന്ത്രിക്ക്  എഴുതിയ ഫയലിലെ  വാക്കുകള്‍ നമ്മള്‍  ശ്രദ്ധിക്കണം… ‘ഇടതുപക്ഷാനുഭാവികളും ഇടതുപക്ഷ പുരോഗമന മൂല്യങ്ങളിലൂന്നിയ സാംസ്‌കാരിക പ്രവര്‍ത്തനരംഗത്ത് നിലകൊള്ളുന്നവരുമായ പ്രസ്തുത ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് കേരളത്തിലെ സാംസ്‌കാരിക സ്ഥാപനങ്ങളില്‍ സമുന്നതമായ സ്ഥാനമുള്ള ചലച്ചിത്ര അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിര്‍ത്തുന്നതിന് സഹായകമായിരിക്കും’
PSC ജോലി കിട്ടാതെ യുവാക്കള്‍  ആത്മഹത്യ ചെയ്യുമ്പോള്‍, ലക്ഷക്കണക്കിന് യുവാക്കള്‍ തെരുവുകളില്‍ അലയുമ്പോള്‍ ഭരണകര്‍ത്താക്കളെ പ്രീതിപ്പെടുത്തുവാന്‍ വേണ്ടി ഏതറ്റം വരെയും  താഴുന്ന ഈ മോഡല്‍ സാംസ്‌കാരിക നായകര്‍ കേരളത്തിന് അപമാനമാണ്.

പി.സി വിഷ്ണുനാഥിന്റെ  ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണ രൂപം.

കമലിന്റെ മാതൃകയില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫിസുകളിലെല്ലാം ‘ഇടതുപക്ഷ’ സ്വഭാവമുള്ളവരെ ഇപ്രകാരം ഉള്‍ക്കൊള്ളിക്കാന്‍ തീരുമാനിച്ചാല്‍ പിന്നെ പി എസ് സി യുടെ ജോലി എളുപ്പമാവും …!
കേരളത്തില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും തൊഴില്‍ കിട്ടാത്ത ലക്ഷോപലക്ഷം യുവജനങ്ങളെ വഞ്ചിച്ചുകൊണ്ട് നടത്തുന്ന ഈ തോന്നിവാസത്തിനെതിരെ സമൂഹ മന:സാക്ഷി ഉണരണം.