യുവാവിനെ തട്ടിക്കൊണ്ടുപോയി , മാധ്യമങ്ങളിൽ വാർത്ത വന്നതോടെ വഴിയിലുപേക്ഷിച്ചു സംഘം കടന്നു

ചാവക്കാട്: യുവാവിനെ വീട്ടില്‍ പിടിച്ചിറക്കി വാഹനത്തില്‍ തട്ടികൊണ്ടുപോയി, മാധ്യമങ്ങളിൽ വാർത്ത വന്നതോടെ നാലുമണിക്കൂറിനുശേഷം വഴിയിൽ ഉപേക്ഷിച്ചു സംഘം രക്ഷപ്പെട്ടു
പാലുവായ് കരുമാഞ്ചേരി അജിത് കുമാറിന്റെ മകന്‍ അര്‍ജുന്‍ രാജിനെയാണ്(30) തട്ടികൊണ്ടുപോയത്.ചൊവ്വാഴ്ച രാവിലെ ആറരയ്ക്കായിരുന്നു സംഭവം.വീടിന്റെ മുറ്റത്ത് കാര്‍ നിര്‍ത്തിയ സംഘം അര്‍ജുന്‍ രാജ് ഉറങ്ങുന്ന മുറിയുടെ ജനലില്‍ തട്ടിവിളിച്ചു.അര്‍ജുന്‍ ഇറങ്ങിവന്നതോടെ ബലമായി വാഹനത്തില്‍ കയറ്റുകയും ബഹളം കേട്ട് വന്ന അജിത്തിനെ തട്ടിമാറ്റിയശേഷം സംഘം കാറുമായി കടന്നു.

Above Pot

അര്‍ജുന്റെ സുഹൃത്തും വാഹനത്തില്‍ ഉണ്ടായിരുന്നതായി പറയുന്നു.തട്ടികൊണ്ടുപോയയുടന്‍ തന്നെ വിവരം സമൂഹമാധ്യമങളിലൂടെ ആളുകള്‍ കൈമാറി.11 ഓടെ അര്‍ജുന്‍ ദാസിനെ സംഘം പെരുമ്പിലാവില്‍ ഇറക്കിവിടുകയായിരുന്നു. ആറു ലക്ഷം രൂപയുടെ സാമ്പത്തിക ഇടപാട് ആണ് തട്ടി കൊണ്ട് പോകലിന് പിറകെയുള്ളതെന്നാണ് സൂചന .പാവറട്ടി കേന്ദ്രമായ ഒരു സംഘമാണ് ക്വട്ടേഷൻ നൽകിയതെന്നാണ് പുറത്ത് വരുന്ന വിവരം . ചാവക്കാട് പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു. സംഘത്തിലുണ്ടായിരുന്നവരെ പറ്റി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.