Post Header (woking) vadesheri

ഫ്ളെക്സ് പ്രിൻ്റിംഗ് മെഷ്യന് തകരാർ, 4.95 ലക്ഷം നൽകുവാൻ വിധി.

Above Post Pazhidam (working)

തൃശ്ശൂർ : ഫ്ളെക്സ് പ്രിൻ്റിംഗ് മെഷ്യന് തകരാർ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. കുന്നംകുളം യേശുദാസ് റോഡിലുള്ള വിനു ആർട്സ് ഉടമ പി.എൽ.തോമസ് ഫയൽ ചെയ്ത ഹർജിയിലാണ് കൊച്ചിയിലുള്ള സ്നിത ബിസിനസ്സ് സിസ്റ്റംസ് ഉടമക്കെതിരെ ഇപ്രകാരം വിധിയായത്.ഹർജിക്കാരൻ 4,30,500 രൂപ നല്കിയാണ് മെഷ്യനറി വാങ്ങിയത്. സ്ഥാപന അധികൃതർ, ഇൻസ്റ്റാൾ ചെയ്തു് നൽകിയ മെഷ്യൻ ശരിയായി പ്രവർത്തിച്ചിരുന്നില്ല.

Poonthanam
Rugmani 700-200

പരാതിപ്പെടുമ്പോൾ റിപ്പയർ ചെയ്തു് നൽകിയിരുന്നുവെങ്കിലും തകരാറുകൾ ആവർത്തിക്കപ്പെടുകയായിരുന്നു.തുടർന്ന് ഹർജി ഫയൽ ചെയ്യുകയാണുണ്ടായതു്. കോടതി നിയോഗിച്ച വിദഗ്ദ കമ്മീഷണർ പരിശോധന നടത്തി തകരാറുകൾ റിപ്പോർട്ട് ചെയ്യുകയുണ്ടായിട്ടുള്ളതാകുന്നു. ശരിയായ രീതിയിൽ മെഷ്യനറി ഉപയോഗിക്കാതിരിക്കൽ, ഗുണനിലവാരമില്ലാത്ത മഷി ഉപയോഗിക്കൽ, മെഷ്യനറിയുടെ പരിപാലനത്തിലെ വീഴ്ചകൾ ഇവയാണ് മെഷ്യനറിയുടെ തകരാറുകൾക്ക് കാരണമെന്ന എതിർകക്ഷിയുടെ വാദം കോടതി തള്ളി.

Vasudev Inn

തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി മെഷ്യനറിയുടെ വിലയായ 4,30,500 രുപയും നഷ്ടപരിഹാരമായി 50,000 രൂപയും ചിലവിലേക്ക് 15,000 രൂപയും നൽകുവാൻ കല്പിച്ച് വിധി പുറപ്പെടുവികയായിരുന്നു. വിധി യഥാവിധി പാലിച്ചില്ലെങ്കിൽ, മൊത്തം 4,95,500 രൂപക്ക് ഹർജി തിയ്യതി മുതൽ 9 % പലിശ നൽകണമെന്നും വിധിയിൽ പറയുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി വാദം നടത്തി.