സെക്രട്ടേറിയറ്റില്‍ സെക്‌സ് റാക്കറ്റ് , പിന്നില്‍ ഇടത് സര്‍വ്വീസ് സംഘടനയിലെ പ്രമുഖര്‍.

">

തിരുവനന്തപുരം: സംസ്ഥാന ഭരണാസിരാകേന്ദ്രത്തില്‍ പെണ്‍വാണിഭ സംഘമെന്ന് പരാതി. സിപിഎം സര്‍വ്വീസ് സംഘടനയില്‍പെട്ട ചിലരാണ് നേതൃത്വം നല്‍കുന്നതെന്നും പരാതിയില്‍ പറയുന്നു. യൂണിയന്‍ നേതാവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസുവിന്റെ മരുമകനുമായ പ്രവീണിനെതിരെ പൊതുഭരണ സെക്രട്ടറിക്ക് പരാതി നല്‍കി. സെക്രട്ടേറിയറ്റ് അനക്‌സില്‍ പീഡനത്തിന് പ്രത്യേക ക്യാബിനുണ്ടെന്നും പരാതിയില്‍ പറയുന്നു.

വനിതാജീവനക്കാരെ വലയിലാക്കി ലൈംഗിക ചൂഷണം നടത്താന്‍ പ്രത്യേക സംഘം പ്രവര്‍ത്തിക്കുന്നതായാണ് ഒരുജീവനക്കാരിയുടെ ബന്ധുനല്‍കിയ പരാതിയില്‍. പലവിധത്തിലുള്ള സമ്മര്‍ദ്ദം ചെലുത്തി വനിതാ ജീവനക്കാരെ വലയിലാക്കും. ഇതിന് മാഫിയാ സംഘമുണ്ട്. ഇവരുടെ വലയില്‍ വീഴുന്നവരെ ചൂഷണത്തിന് ഇരയാക്കും. അതിക്രമങ്ങളുടെ വീഡിയോ പകര്‍ത്തി മറ്റുള്ളവര്‍ക്കു കൈമാറും. ഇങ്ങനെ പകര്‍ത്തുന്ന വീഡിയോകള്‍ കാട്ടിയാണ് പിന്നീട് ഇവരെ നിരന്തര ചൂഷണങ്ങള്‍ക്കിരയാക്കുന്നതെന്നും പരാതിയില്‍ പറയുന്നു. നഗരത്തിലെ ആറിടങ്ങളില്‍ ഇത്തരം ചൂഷണം നടക്കുന്നുവെന്നും പരാതിയിലുണ്ട്.

മൃഗസംരക്ഷണ വകുപ്പിലെ അസിസ്റ്റന്റാണ് പ്രവീണ്‍. സെക്രട്ടേറിയേറ്റിന് സമീപമുള്ള ഒരുബാറില്‍ ജോലി സമയത്ത് പോലും മദ്യപിക്കാനും അനാശാസ്യ പ്രവര്‍ത്തനം നടത്താനും സൗകര്യമുണ്ടെന്നും ഇവര്‍ക്ക് നഗരത്തില്‍ ഗുണ്ടാ സംഘങ്ങളുടെ പിന്‍ബലമുണ്ടെന്നും പരാതിയിലുണ്ട്. ഇതിനിടെ ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു പരാതി പിന്‍വലിപ്പിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. പരാതിക്കാരുമായി സന്ധി സംഭാഷണം നടത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ആഗസ്ത് 20ന് നല്‍കിയ പരാതിയില്‍ മൂന്ന് മാസം കഴിഞ്ഞിട്ടും നടപടി സ്വീകരിച്ചിട്ടില്ലെന്ന് പരാതിക്കാന്‍ ആരോപിക്കുന്നു.ഇടത് നേതാക്കള്‍ ഇടപെട്ട് പരാതി പൂഴ്ത്തിവയ്ക്കുകയാണെന്നാണ്‌ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *

Sponsors