കുന്നംകുളം കാണിയാമ്പാലിൽ കുളത്തിൽ വീണ് യുവാവ് മരിച്ചു

Above Post Pazhidam (working)

കുന്നംകുളം: കാണിയാമ്പാലിൽ കുളത്തിൽ വീണ് യുവാവ് മരിച്ചു. പെരിങ്ങോട് പാലിക്കപറമ്പിൽ വീട്ടിൽ അനീഷ് (41) ആണ് മരിച്ചത്. ഉറങ്ങാൻ കിടന്ന അനീഷിനെ രാവിലെ വീട്ടിൽ കാണാത്തതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ തിരച്ചിലിൽ കാണിയം കുളത്തിന് സമീപം അദ്ദേഹത്തിന്റെ ചെരുപ്പും തോർത്ത് മുണ്ടും കണ്ടെത്തുകയായിരുന്നു. തുടർന്ന് കുന്നംകുളം അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു.

Poonthanam
Rugmani 700-200


അഗ്നി രക്ഷാസേനാ സ്റ്റേഷൻ ഓഫീസർ വിജയകൃഷ്ണൻ, ഗ്രേഡ് സ്റ്റേഷൻ ഓഫീസർ ബെന്നി മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാസേന സംഘം സ്ഥലത്തെത്തി നടത്തിയ തിരച്ചിലിൽ മൃതദേഹം കുളത്തിൽ കണ്ടെത്തുകയും പുറത്തെടുക്കുകയും ചെയ്തു. തുടർന്ന് കുന്നംകുളം നന്മ ആംബുലൻസ് പ്രവർത്തകർ മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Vasudev Inn

ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും. അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരായ അൻവർ, രഞ്ജിത്ത്, പവിത്രൻ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.