ഗുരുവായൂരിൽ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു , മൂന്നു വാർഡുകൾ കണ്ടെയ്ന്‍മെന്റ് സോണിൽ

Above article- 1

ഗുരുവായൂര്‍ : ഗുരുവായൂരിൽ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു , മൂന്നു വാർഡുകൾ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു.
നഗരസഭ പരിധിയിലുള്ള 23 പേര്‍ക്കും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ 12 ബി.എസ്.എഫ് ജവാന്‍മാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. പൂക്കോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് കീഴില്‍ 81 പേര്‍ക്ക് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 18 പേര്‍ക്കും വിവിധ ആശുപത്രികളിലായി നടത്തിയ ആര്‍.ടി.പി.സി.ആര്‍ പരിശോധനയില്‍ 17 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. അര്‍ബന്‍ സോണില്‍ 15പേരും പൂക്കോട് സോണില്‍ ഏഴ് പേരും തൈക്കാട് സോണില്‍ ഒരാളുമാണ് രോഗികളായത്. ബിഹാറില്‍ നിന്നുള്ള 23 ബി.എസ്.എഫ് ജവാന്‍മാരില്‍ 11 പേര്‍ക്കാണ് പൂക്കോട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ പോസറ്റീവായത്. ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ നടത്തിയ ആര്‍.ടി.പി.സി.ആര്‍ പരിശോധനയില്‍ ഒരു ജവാനും രോഗം സ്ഥിരീകരിച്ചു. നഗരസഭയിലെ എടപ്പുള്ളി 13, ഹൈസ്‌ക്കൂള്‍ 14, ചൂല്‍പ്പുറം വെസ്റ്റ് 31 എന്നീ വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു.

Vadasheri Footer