പ്രൾഹാദ് ജോഷി കേന്ദ്രവിദ്യാഭ്യാസ മന്ത്രി.

Above Post Pazhidam (working)

ദില്ലി: ധർമേന്ദ്ര പ്രധാന്‍റെ രാജിക്ക് പിന്നാലെ പുതിയ കേന്ദ്രവിദ്യാഭ്യാസ മന്ത്രിയായി പ്രൾഹാദ് ജോഷിയെ പ്രഖ്യാപിച്ച് സർക്കാർ. നിലവിൽ ഭക്ഷ്യം, പൊതുവിതരണം, എന്നീ വകുപ്പുകളുടെ മന്ത്രിയായി സേവനമനുഷ്ഠിക്കുന്ന പ്രഹ്ലാദ് ജോഷി, തന്റെ നിലവിലെ ചുമതലകൾക്കൊപ്പം വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല കൂടി വഹിക്കും.സിജെപിയും പ്രതിപക്ഷവും സമരം ശക്തമാക്കിയതിന് പിന്നാലെയാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് രാജിക്കത്ത് നല്‍കിയത്. സമരക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു പ്രധാന്റെ രാജി. പ്രധാൻ രാജിവെക്കേണ്ടതില്ലെ എന്നായിരുന്നു കേന്ദ്ര സർക്കാറിന്റെ നിലപാട്. എന്നാൽ പ്രധാൻ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് സമരക്കാരും തീരുമാനമെടുത്തതോടെ കേന്ദ്ര സർക്കാർ വഴങ്ങി. പിന്നാലെയാണ് പുതിയ കേന്ദ്രവിദ്യാഭ്യാസ മന്ത്രിയെ പ്രഖ്യാപിച്ചത്.

Poonthanam

ധർമ്മേന്ദ്ര പ്രധാൻ രാജി വെച്ചില്ലെങ്കിൽ ഡൽഹി സമരക്കാരെക്കൊണ്ട് നിറയുമെന്നും ആവശ്യങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്നും സമരക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. നാളെ വൈകീട്ട് 6 മണിക്ക് രാജ്യവ്യാപകമായി മെഴുകുതിരി കത്തിച്ച് മാർച്ച് സംഘടിപ്പിക്കുമെന്നും, 24 മണിക്കൂറിനുള്ളിൽ പാർലമെന്റ് മാർച്ച് പുനരാരംഭിക്കുമെന്നും സിജെപി വ്യക്തമാക്കി. പിന്നാലെയാണ് രാജി. ധർമ്മേന്ദ്ര പ്രധാനെ മാറ്റണമെന്ന ആവശ്യം സർക്കാർ അംഗീകരിക്കില്ലെന്നായിരുന്നു ആദ്യം പുറത്ത് വന്ന വാര്‍ത്തകള്‍. പ്രധാനെ മാറ്റുന്നത് കൂടുതൽ പ്രക്ഷോഭങ്ങൾക്ക് വഴിവെക്കുമെന്നായിരുന്നു സർക്കാരിൻ്റെ വിലയിരുത്തൽ.

Vasudev Inn
Rugmani 700-200

അതെ സമയം പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റ പ്രള്‍ഹാദ് ജോഷിക്ക് മുന്നറിയിപ്പു നൽകി കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) വക്താവ് സൗരവ് ദാസ്. രാജ്യത്തെ യുവജനം എല്ലാം കാണുന്നുണ്ടെന്ന് ഓര്‍മ്മിപ്പിച്ച സൗരവ്, ഭാവിയില്‍ ചോദ്യപേപ്പര്‍ ചോര്‍ച്ച തടയുന്നതിനായി തങ്ങളുടെ അഞ്ചിന വിദ്യാഭ്യാസ പരിഷ്‌കരണ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. അധികാരത്തിലിരിക്കുന്നവരില്‍ നിന്ന് യുവാക്കള്‍ തുടര്‍ന്നും മറുപടി ആവശ്യപ്പെടുമെന്നും സിജെപി വക്താവ് വ്യക്തമാക്കി.

‘ഞങ്ങളുടെ ആശങ്കകള്‍ക്കും ആവശ്യങ്ങള്‍ക്കും പരിഹാരമായിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രിയാകുന്ന ആരും അറിയണം, യുവാക്കള്‍ നിങ്ങളെ നിരീക്ഷിക്കുന്നുണ്ട്. അവര്‍ കണക്കുചോദ്യങ്ങള്‍ ചോദിക്കും. അതിനാല്‍, സമയം വരുമ്പോള്‍ യുവാക്കളുടെ നന്മയ്ക്കായി പ്രവര്‍ത്തിക്കുക. ചോദ്യപേപ്പര്‍ ചോര്‍ച്ച തടയുകയും ഞങ്ങളുടെ ഡിമാന്‍ഡ് ചാര്‍ട്ടറില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള അഞ്ചിന ശുപാര്‍ശകള്‍ നടപ്പാക്കുകയും ചെയ്യുക. ഞങ്ങള്‍ വൈകാതെ പുതിയ വിദ്യാഭ്യാസ മന്ത്രിയെ കാണും. ഒരു മാസത്തിനുള്ളില്‍ യോഗം ചേരാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്, അതിനുശേഷം എന്താണ് സംഭവിക്കുന്നതെന്ന് നോക്കാം’ -സൗരവ് ദാസ് പറഞ്ഞു.

First Paragraph Jitesh panikar (working)