കടപ്പുറം അഞ്ചങ്ങാടിയിൽ പോക്‌സോ കേസിൽ യുവാവ് അറസ്റ്റിൽ

Above Post Pazhidam (working)

ചാവക്കാട്: കടപ്പുറം അഞ്ചങ്ങാടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. അഞ്ചങ്ങാടി കല്ലിങ്ങൽ വീട്ടിൽ സലിം ഇസ്ഹാക്കിനെയാണ് (യൂനുസ് -32) ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.

Poonthanam
Rugmani 700-200

16 വയസ്സുകാരിയായ പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചാവക്കാട് പോലീസ് നടത്തിയ ഊർജിതമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പോക്സോ നിയമപ്രകാരവും വിവിധ വകുപ്പുകൾ പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.

Vasudev Inn

അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കുകയും തുടർന്ന് റിമാൻഡ് ചെയ്യുകയും ചെയ്തു. കേസിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് പോലീസ് അറിയിച്ചു.