എൽ.ഡി.എഫ് സർക്കാർ അഞ്ച് വർഷം കൊണ്ട് കേരളത്തിൻ്റെ കടം ഇരട്ടിപ്പിച്ചു. _ ഉമ്മൻ ചാണ്ടി.
ചാവക്കാട്: എൽ.ഡി.എഫ് സർക്കാർ അഞ്ച് വർഷം കൊണ്ട് കേരളത്തിൻ്റെ കടം ഇരട്ടിപ്പിച്ചുവെന്ന് മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി.ഗുരുവായൂർ യു.ഡി.എഫ് സ്ഥാനാർഥി കെ.എൻ.എ.ഖാദറിൻ്റെ തെരഞ്ഞെടുപ്പ് പൊതു യോഗം ചാവക്കാട്
ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം..മുൻ മുഖ്യ മന്ത്രി സഖാവ് ഇ എം എസ് അധികാരത്തിലേറിയ 1957 മുതൽ 2016 വരെഉള്ള ആറു പതീറ്റാണ്ടോളം കാലം ഉണ്ടാക്കിയ കടത്തിന്റെ അത്ര തുകയാണ് കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് മാത്രം പിണറായി സർക്കാർ വരുത്തി വെച്ചത്
പോലീസിനെ നിഷ്ക്രിയമാക്കിയ ഭരണമാണ് ഇവിടെ നടക്കുന്നത് വാളയാറിലെ പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികളെ കൊലപ്പെടുത്തി കെട്ടി തൂക്കിയ വരെ സംരക്ഷിച്ച പോലീസിനെതിരെ കോടതി പോലും വിമർശിച്ചിട്ടും സർക്കാർ അത് കണ്ട ഭാവം നടിക്കുന്നില്ല .ആദ്യ പെൺകുട്ടിയുടെ കൊലപാതകത്തിന്റെ അന്വേഷണം ശരിയായി നടത്തുകയായിരുന്നു വെങ്കിൽ ഒൻപത് വയസുള്ള ഇളയ പെൺകുട്ടിയുടെ ജീവൻ എങ്കിലും രക്ഷിക്കാൻ കഴിഞ്ഞേനെ. ഏറ്റവും അധികം കസ്റ്റഡി മരണം നടന്നത് പിണറായി സർക്കാരിന്റെ കാലത്താണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു
പി.കെ. അബൂബക്കർ ഹാജി അധ്യക്ഷത വഹിച്ചു. സി.എ. റഷീദ് മുഖ്യപ്രഭാഷണം നടത്തി . ടി.എൻ. പ്രതാപൻ എം.പി, സോണിയ സെബാസ്റ്റ്യൻ, ഒ. അബ്ദുറഹ്മാൻ കുട്ടി, സി.എച്ച്. റഷീദ്, ആർ.വി. അബ്ദു റഹീം, പി.യതീന്ദ്രദാസ്, എ.എം. അലാവുദ്ദീൻ, ജലീൽ വലിയകത്ത്, സി.എ. ഗോപപ്രതാപൻ, കെ.പി. ഉമർ, മിസ്രിയ മുസ്താഖലി, മന്ദലാംകുന്ന് മുഹമ്മദുണ്ണി, പി.എ. ഷാഹുൽ ഹമീദ്, കെ. നവാസ്, കെ’വി. ഷാനവാസ്, കെ.കെ. ഹംസക്കുട്ടി, പി.വി.ബദറുദ്ദീൻ എന്നിവർ സംസാരിച്ചു.