Madhavam header
Above Pot

ഗുരുവായൂരിൽ നടപ്പാക്കേണ്ടത് സ്ഥാപത്യ വേദം : കെ എൻ എ ഖാദർ

Astrologer

ഗുരുവായൂർ: സ്ഥാപത്യ വേദമാണ് ഗുരുവായൂരിൽ നടപ്പാക്കേണ്ടത് എന്ന് യു ഡി എഫ് സ്ഥാനാർഥി കെ എൻ എ ഖാദർ അഭിപ്രായപ്പെട്ടു . പ്ലാനിങ്ങോടെയുള്ള നാഗരാസൂത്രണത്തെ കുറിച്ച് പരാമർശിക്കുന്നതാണ് സ്ഥാപത്യ വേദം എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു .ക്ഷേത്ര നഗരിയിൽ നടത്തിയ സ്ഥാനാർഥി പര്യടനത്തിന് നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു കെ എൻ എ ഖാദർ . താൻ വരുത്താനാണ് എന്ന പ്രചാരണത്തെ അദ്ദേഹം നേരിട്ടു ,

ജർമനിയിൽ ഉണ്ടായ ചുകുന്ന കൊടി യുമായാണ് സി പി എമ്മുകാർ തന്നെ പരിഹസിക്കുന്നത് . വിദേശികളായ കാറൽ മര്കസിനെയും ഏംഗൽ സിനേയും ഫോട്ടോ വെച്ച് ആരാധിക്കുന്നവരാണ് സി പി എമ്മുകാർ , 1840 കളിൽ ഉണ്ടാക്കിയ മാനിഫെസ്റ്റോയുമായാണ് ഇപ്പോഴും സി പി എമ്മുകാർ ജീവിക്കുന്നത് . ലോകം മുഴുവൻ മാറിയിട്ടും കേരളത്തിലെ കമ്മ്യുണിസ്റ്റുകാർക്ക് മാത്രം മാറ്റ മില്ല .

രാഷ്ട്രീയ പാർട്ടികൾ ഉണ്ടാകു ന്നതിന് മുൻപ് ക്ഷേത്ര വിശ്വാസവും ആചാരങ്ങളും ഇവിടെ നില നിന്നിരുന്നു . അത് എല്ലാം മാറ്റി മറിക്കാൻ ആർക്കാണ് അവകാശം എന്ന് അദ്ദേഹം ചോദിച്ചു .വിശ്വാസികൾ അല്ലാത്തവർ ദേവസ്വം ബോർഡ് ഭരിക്കുന്നത് കൊണ്ടുള്ള ദുരന്തങ്ങൾ ആണ് വിശ്വാസികൾ ഇപ്പോൾ അനുഭവിക്കുന്നത് എന്ന് കൂടി കെ എൻ എ ഖാദർ പറഞ്ഞു . യു ഡി എഫ് നേതാക്കളായ പി യതീന്ദ്ര ദാസ് , ടി എൻ മുരളി , ബാലൻ വാർനാട്ട് ,കെ പി ഉദയൻ , പി എ ഷാഹുൽ ഹമീദ് ,ഒ കെ ആർ മണികണ്ഠൻ ,യു ഡി എഫ് കൗൺസിലേഴ്‌സ് തുടങ്ങിയവർ വിവിധ സ്ഥലങ്ങളിൽ പ്രസംഗിച്ചു

Vadasheri Footer