Madhavam header
Above Pot

രാഷ്ട്രീയ തൃശ്ശൂല്‍ ഉപയോഗിച്ച് മറ്റ് രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കളെ വരുതിയിലാക്കുകയാണ് ബി.ജെ.പി: സീതാറാം യച്ചൂരി

ചാവക്കാട്: ബി.ജെ.പി.യുടെ അടവുനയങ്ങളിലൊന്നാ യ രാഷ്ട്രീയ തൃശ്ശൂല്‍ ഉപയോഗിച്ച് മറ്റ് രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കളെ വരുതിയിലാക്കുകയാണ് എന്ന് സി.പി.എം. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി .ചാവക്കാട്ട് നടന്ന എല്‍.ഡി.എഫ്. തിരഞ്ഞെടുപ്പ് റാലിയും പൊതുയോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു സീതാറാം യച്ചൂരി.

Astrologer

രാഷ്ട്രീയ തൃശ്ശൂലിലെ മൂന്ന് കുന്തമുനകളില്‍ ആദ്യത്തേത് പണം നല്‍കി നേതാക്കളെ വരുതിയിലാക്കുകയാണ്.ഇതിന് വഴങ്ങാത്തവരെ കള്ളകേസുകളില്‍ കുടുക്കി സി.ബി.ഐ. അന്വേഷണം നടത്തും. ഇതാണ് രണ്ടാമത്തെ കുന്തമുന. ഇതിനും വഴങ്ങാത്തവരെ വീഴ്ത്താനുള്ള മാര്‍ഗമാണ് തൃശ്ശൂലിലെ മൂന്നാമത്തേതായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറുടെ റെയ്ഡും തുടര്‍നടപടികളും. ബി.ജെ.പി.ക്ക് ഭരിക്കാന്‍ ഭൂരിപക്ഷമില്ലാതിരുന്നിട്ടും കര്‍ണാടകയിലും ഗോവയിലുമെല്ലാം ഭരണം പിടിച്ചത് ഈ രാഷ്ട്രീയ തൃശ്ശൂല്‍ പ്രയോഗിച്ചാണ്

.കോണ്‍ഗ്രസ് തുടങ്ങി വച്ച ആഗോളവത്ക്കരണ നയങ്ങളാണ് ബി.ജെ.പി. തുടരുന്നത്. ഇവര്‍ തമ്മിലുള്ള അടിസ്ഥാന ബന്ധം ഇതാണ്. ഇതിന് ബദലാണ് കേരളത്തിലെ എല്‍.ഡി.എഫ്.സര്‍ക്കാര്‍. 35 സീറ്റ് കിട്ടിയാല്‍ കേരളം ഭരിക്കുമെന്ന് ബി.ജെ.പി.ക്കാര്‍ പറയുന്നതിനര്‍ഥം കോണ്‍ഗ്രസിനെ വിലക്കെടുക്കുമെന്നാണ്-യച്ചൂരി പറഞ്ഞു.കെ.വി. അബ്ദുള്‍ ഖാദര്‍ എം.എല്‍.എ. അധ്യക്ഷനായി. . സ്ഥാനാര്‍ത്ഥി എന്‍.കെ. അക്ബര്‍, സി.പി.എം. ജില്ലാ സെക്രട്ടറി എം.എം. വര്‍ഗ്ഗിസ്, സംസ്ഥാന കമ്മിറ്റിയംഗം പി.കെ. ബിജു, സി.പി.ഐ. ജില്ലാ സെക്രട്ടറി കെ.കെ. വല്‍സരാജ്, സി.സുമേഷ്, എം. കൃഷ്ണദാസ്, തുടങ്ങിയവര്‍ പ്രസംഗിച്ചു.

Vadasheri Footer