മണത്തല ബേബിറോഡ്  ആക്രികടയില്‍ അഗ്നിബാധ

Above Post Pazhidam (working)

ചാവക്കാട്: ബേബി റോഡ് സെന്ററില്‍ ആക്രി കടയ്ക്ക് തീപിടിച്ചു. മണത്തല ബേബി റോഡ് കണ്ടരാശരി സിജിന്റെ ഉടമസ്ഥതയിലുള്ള ആക്രിക്കടക്കാണ് തീ പിടിച്ചത്. ചൊവ്വാഴ്ച വൈകിട്ട് മൂന്നോടെയാണ് തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞ് ചാവക്കാട് പോലീസും ഗുരുവായൂര്‍, കുന്നംകുളം അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി. അഗ്‌നിരക്ഷാ സേനാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് തീയണച്ചു. ഷീറ്റ് മേഞ്ഞ ആക്രിക്കട പൂര്‍ണ്ണമായും കത്തി നശിച്ചു.

Poonthanam
Rugmani 700-200

തീപിടിത്തത്തെ തുടര്‍ന്ന് ബ്ലാങ്ങാട് ബീച്ച്, ഇരട്ടപ്പുഴ ബേബി റോഡ് സെന്റര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ ഇന്റര്‍നെറ്റ്, കേബിള്‍ ലൈനുകള്‍ എല്ലാം വിച്ഛേദിക്കപ്പെട്ടു. ഒരുമണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് തീയണച്ചത്. പിന്നീട് മണ്ണുമാന്തി യന്ത്രമെത്തിച്ച് ആക്രിക്കടയിലെ സാധനങ്ങള്‍ നീക്കം ചെയ്ത് തീ പടര്‍ന്നുപിടിച്ച മറ്റ് ഭാഗങ്ങളിലെയും തീയണച്ചു. ആക്രിക്കടയില്‍ ഏകദേശം 50,000 രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമ പറഞ്ഞു.

Vasudev Inn