Post Header (woking) vadesheri

ഗുരുവായൂരിൽ ലക്ഷ ദീപം തെളിഞ്ഞു.

Above Post Pazhidam (working)

ഗുരുവായൂർ : ഏകാദശി വിളക്കിൻറെ ഭാഗമായി ക്ഷേത്ര നഗരിയിൽ ദീപ കാഴ്ചയൊരുക്കി ഗുരുവായൂർ അയ്യപ്പഭജന സംഘത്തിന്റെ” ലക്ഷദീപ വിളക്ക്” ആത്മീയ വർണ്ണാഭം തീർത്തു .. ഗുരുവായൂർ ക്ഷേത്രവും, പരിസരവും കമനീയമായി ചിരാതിലും, വിളക്കുകളിലും തിരിയിട്ട് തെളിയിച്ച പ്രകാശശോഭയ്ക്ക് അയ്യപ്പഭജനസംഘം പ്രസിഡണ്ടും, മമ്മിയൂർ ദേവസ്വം ചെയർമാനുമായ .ജി.കെ.പ്രകാശൻ തിരിതെളിയിച്ചു. തുടന്ന് ക്ഷേത്ര പരിസരം മുഴുവനും, ക്ഷേത്രകുളമതിൽചുറ്റിലുംഐശ്വര്യ ദീപ കാഴ്ചയിൽ പ്രകാശ പൂരിതമായി.

Srepathi

ക്ഷേത്രത്തിൽ ഗജവീരന്മാരുടെ നിറവിൽ ഗുരുവായൂർ ശശി മാരാരുടെ മേള അകമ്പടിയിൽ കാഴ്ചശീവേലി നടന്നു. ഗുരുവായൂർ മുരളിയുടെ നാദസ്വരവും , വാദ്യ പ്രതിഭകളുടെ നേതൃത്വത്തിൽപഞ്ച മദ്ദളകേളിയും,ഇടക്ക പ്രദക്ഷിണവും വിളക്കിന് ആത്മീയആരവാ വേശവും നൽകി.


ഭാരവാഹികളായ പാനൂർ ദിവാകരൻ,ചന്ദ്രൻ ചങ്കത്ത് , ഇ.രാജു , ശിവൻ കണിച്ചാടത്ത് , ബാലൻ വാറണാട്ട്, പ്രഭാകരൻ മണ്ണൂർ, കെ.പി.കരുണാകരൻ, പി.മുരളീധര കൈമൾ , ദിനേഷ്ഗുരുക്കൾ, ശശി അകമ്പടി, പി.ഹരി നാരായണൻ. മഠത്തിൽ രാധാകൃഷ്ണൻ , രാമകൃഷ്ണൻ ഇളയത്, മോഹന ചിത്ര, എം.പി.ശങ്കരനാരായണൻ ,വി. മണികണ്ഠൻ, സി. സുന്ദരൻ, ഉണ്ണികൃഷ്ണൻ ഏങ്ങടി, മണി അധികാരി വീട്ടിൽ,പ്രേമ വിശ്വനാഥൻ എന്നിവർ നേതൃത്വം നൽകി

First Paragraph Jitesh panikar (working)