
ഓഡിറ്റോറിയങ്ങളുടെ വാടക വർധന പിൻവലിക്കണം: ക്ഷേത്ര പ്രാദേശിക സമിതി

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ഓഡിറ്റോറിയങ്ങളുടെ വാടക കുത്തനെ വർദ്ധിപ്പിച്ചത് പിൻ വലിക്കണമെന്ന് ഗുരുവായൂർ ക്ഷേത്ര പ്രാദേശിക സമിതി വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു നിരവധി ദിവസങ്ങളുടെ സപര്യ യോടെ ഗുരുവായൂരപ്പന് മൂന്നിൽ തങ്ങളുടെ കഴിവുകൾ സമർപ്പിച്ച് ആത്മ സംതൃപ്തിയടയുവാൻ വരുന്നഭക്ത ജനങ്ങളെ ആതിഥേയ മര്യാദയോടു കൂടി സ്വീകരിക്കേണ്ടവർ കടുംകൊള്ളക്ക് കൂട്ടു നിൽക്കുന്നത് പ്രതിഷേധാർഹമാണ് .

ദേവസ്വത്തിന്റെ പേര് പറഞ്ഞ് ജോലി വാഗ്ദാനം ചെയ്യുകയും പലതീരിതിയിലുള്ള തട്ടിപ്പുകൾ പുറത്തു വരുമ്പോഴും കൃത്യമായ അന്വേഷണങ്ങൾ നടത്തുന്നില്ലവാർത്ത സമ്മേളനത്തിൽ ജി കെ പ്രകാശൻ , സെക്രട്ടറി പി എ സജീവൻആക്‌ടിംങ് പ്രസിഡൻ്റെ ബിന്ദു് നാരായണാൻ, (ട്രഷറർ പി. മുളിര കൈമൾ, വൈസ് പ്രസിഫൻ്റ് സദാനന്ദൻ താമരശ്ശേരി ജോ സെക്രട്ടറി കെ മുരളിധരൻ എന്നിവർ പങ്കെടുത്തു
ഓഡിറ്റോറിയങ്ങൾക്ക് വാടക ഇരട്ടിയായ് വർദ്ധിപ്പിച്ചത് നീതികരിക്കാനാവാത്തതാണെന്ന്സി പി ഐ ഗുരുവായൂർ ലോക്കൽ കമ്മറ്റി അഭിപ്രായപ്പെട്ടു. ബുക്കിങ്ങിന്റെ മറവിൽ ഇടത്തട്ടുകാർ അന്യായമായ് പണം സമ്പാദിക്കുന്നതായും 5900 രൂപയടച്ചുള്ള ഒരു സ്ലോട്ടിൽ എത്രപേർക്കുവേണമെങ്കിലും കലാപരിപാടികൾ അവതരിപ്പിക്കാം എന്നിരിക്കെ ഓരോ അംഗത്തിൽ നിന്നും ഓഡിറ്റോറിയം ഫിസ് എന്ന പേരിൽ വൻ തുകവാങ്ങുന്നതായും ദേവസ്വത്തിന് പരാതി കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് ദേവസ്വം വാടക ഇരട്ടിയായ് വർദ്ധിപ്പിക്കുന്നതെന്ന വാദം യുക്തി രഹിതമാണെന്നും സി പി ഐ ഗുരുവായൂർ ലോക്കൽ സെക്രട്ടറി എൻ പി നാസർ പറഞ്ഞു. യഥാർത്ഥത്തിൽ ഇത്തരം ഇടനിലക്കാരെയും ചൂഷകരെയും അകറ്റി നിർത്തുന്ന തരത്തിലുള്ള ശക്തമായ നടപടികൾ സ്വീകരിച്ച് കലാകാരന്മാർക്ക് കുറഞ്ഞ ചിലവിൽ ഓഡിറ്റോറിയം ലഭ്യമാക്കാൻ കഴിയുന്ന നടപടികളാണ് സ്വീകരിക്കേണ്ടതെന്നും സി പി ഐ ഗുരുവായൂർ ലോക്കൽ കമ്മറ്റി പറഞ്ഞു

