
ചാവക്കാട്നഗരസഭ അഴിമതിക്കെതിരെ യുഡിഎഫ് പദയാത്ര.

ചാവക്കാട്:നഗരസഭ അഴിമതിക്കെതിരെ ചാവക്കാട് നഗരസഭ പ്രതിപക്ഷ നേതാവ് സി.എ.ഗോപപ്രതാപൻ നവംബർ 7-ന് നയിക്കുന്ന യുഡിഎഫ് പദയാത്ര വിജയിപ്പിക്കാൻ മണത്തല മേഖല കോൺഗ്രസ് കമ്മിറ്റി കൺവെൻഷൻ സംഘടിപ്പിച്ചു.ഡിസിസി സെക്രട്ടറിയും,ചാവക്കാട് നഗരസഭ പ്രതിപക്ഷ നേതാവുമായ സി.എ.ഗോപപ്രതാപൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി അഡ്വ.തേർളി അശോകൻ ആദ്ധ്യക്ഷത വഹിച്ചു.ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് പി.വി.ബദറുദ്ദീൻ,മഹിളാ കോൺഗ്രസ് ഗുരുവായൂർ ബ്ലോക്ക് പ്രസിഡന്റ് അനിത ശിവൻ,ചാവക്കാട് മണ്ഡലം ഭാരവാഹികളായ ഇസഹാഹ് മണത്തല,അഷറഫ് ബ്ലാങ്ങാട്,സക്കീർ ഹുസൈൻ ചന്ദനപറമ്പിൽ,കെ.എൻ.സന്തോഷ്,ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് പി.ടി.ഷൗക്കത്ത്നഗരസഭ കൗൺസിലർ സനൂപ് ശേഖരൻ,
മഹിളാ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി റുക്കിയ ഷൗക്കത്ത്,മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷിഹാബ് മണത്തല,പെൻഷണർ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.പി.കൃഷ്ണൻ മാസ്റ്റർ,കമറുദ്ദീൻ പട്ടാളം,കെ.വി.അലിക്കുട്ടി,സഫറിയ റിയാദ്,ശ്രീജ സുനിൽ എന്നിവർ പ്രസംഗിച്ചു.
