Above Pot

സരിത എസ് നായരുടെ രണ്ട് നാമനിർദേശ പത്രികകളും തള്ളി

കൽപറ്റ : തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എത്തിയ സരിത എസ് നായരുടെ നാമനിർദേശ പത്രികകൾ തള്ളി . എറണാകുളം വയനാട് മണ്ഡലങ്ങളിൽ നൽകിയ നാമനിര്‍ദ്ദേശ പത്രികകളാണ് തള്ളിയത്. സോളാര്‍ ആരോപണവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളിൽ സരിത ശിക്ഷിക്കപ്പെട്ടിരുന്നു. ശിക്ഷ റദ്ദാക്കിയിട്ടില്ലാത്തതിനാലാണ് നാമനിര്‍ദ്ദേശ പത്രിക തള്ളുന്നതെന്നാണ് വരണാധികാരി അറിയിച്ചത്. ശിക്ഷ റദ്ധാക്കി കൊണ്ടുള്ള ഉത്തരവ് ഹാജരാക്കാൻ ഇന്ന് പത്തര വരെ സമയം അനുവദിച്ചിരുന്നു. ഇത് ഹാജരാക്കാൻ കഴിയാത്തതിനാലാണ് പത്രിക തള്ളാൻ തീരുമാനിച്ചത്.

.സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് കേസിൽ സരിതയെ മൂന്നു വർഷം തടവിനു ശിക്ഷിച്ചിട്ടുണ്ട്. ഈ വിധി മേൽക്കോടതി സ്റ്റേ ചെയ്തു കൊണ്ടുള്ള ഉത്തരവ് സരിത നാമനിർദേശ പത്രികയ്ക്കൊപ്പം ഹാജരാക്കിയിരുന്നില്ല. മൂന്നുവർഷം തടവിന് ശിക്ഷിക്കപ്പെട്ടാൽ ജനപ്രാതിനിധ്യ നിയമമനുസരിച്ച് മത്സരിക്കാനാകില്ല. സ്റ്റേ ചെയ്ത കോടതി ഉത്തരവിന്‍റെ പകർപ്പ് ഇന്ന് പത്തരയ്ക്ക് മുമ്പ് ഹാജരാക്കണമെന്നായിരുന്നു സരിതയ്ക്ക് വരണാധികാരി നൽകിയ നിർദ്ദേശം

Astrologer

കേസുകള്‍ സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്തേണ്ടതിനാലും വിശദ പരിശോധനയ്ക്കുമായി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ സരിത എസ് നായരുടെ പത്രികയിന്മേല്‍ തീരുമാനമെടുക്കുന്നത് ഇന്നത്തേക്ക് (ശനി) മാറ്റിയിരുന്നു. . സ്ഥാനാര്‍ത്ഥികളുടെയും രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു സൂക്ഷ്മ പരിശോധന. സ്ഥാനാര്‍ത്ഥികളുടെ വിശദവിവരങ്ങള്‍: മലപ്പുറം ഏറനാട് പൂവത്തിക്കല്‍ നാഗേരി മുജീബ് റഹ്മാന്‍ (സ്വത), മലപ്പുറം വണ്ടൂര്‍ പുല്ലൂര്‍ കോളനിയിലെ കോട്ടയില്‍ മണി (സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ), മലപ്പുറം മാറഞ്ചേരി പണിക്കവീട്ടില്‍ പയ്യപ്പുള്ളി സുനീര്‍ (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ), മലപ്പുറം മണിമൂളി പാലാട് മേപ്പുറത്ത് വീട്ടില്‍ ഷിജോ എം വര്‍ഗീസ് (സ്വത), തമിഴ്‌നാട് സേലം ജില്ലയിലെ മേട്ടൂര്‍ ഡാം രാമനഗര്‍ പദ്മ നിവാസില്‍ ഡോ. കെ പദ്മരാജന്‍ (സ്വത), മലപ്പുറം വണ്ടൂര്‍ നീലാമ്പ്ര വീട്ടില്‍ അബ്ദുള്‍ ജലീല്‍ (സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ), മാനന്തവാടി പേര്യ 34 നടുവിലെ വീട് ഉഷ കെ (സിപിഐ-എംഎല്‍ റെഡ് സ്റ്റാര്‍), മലപ്പുറം വെളിയാംകോട് ഗ്രാമം കല്ലാഴി കൃഷ്ണദാസ് (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ), ആലപ്പുഴ ചേര്‍ത്തല കണിച്ചുകുളങ്ങര വെള്ളാപ്പള്ളി തുഷാര്‍ (ഭാരത് ധര്‍മ്മ ജനസേന), പനമരം ചെറുകാട്ടൂര്‍ കരിമാക്കില്‍ സെബാസ്റ്റ്യന്‍ (സ്വത), സുല്‍ത്താന്‍ ബത്തേരി നൂല്‍പ്പുഴ കാക്കത്തോട് കോളനിയിലെ ബിജു കെ (സ്വത), തൃശ്ശൂര്‍ വെളുത്തൂര്‍ കൈപ്പുള്ളി പ്രവീണ്‍ കെ.പി (സ്വത), മലപ്പുറം കുഴിമണ്ണ കിഴിശ്ശേരി മാളിയകപറമ്പില്‍ മൊഹമ്മദ് (ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി), കണ്ണൂര്‍ കണിച്ചാര്‍ പള്ളിക്കമാലില്‍ ജോണ്‍ പി.പി (സെക്യുലര്‍ ഡെമോക്രാറ്റിക് കോണ്‍ഗ്രസ്), ന്യൂഡല്‍ഹി തുഗ്ലക് ലേന്‍ ഹൗസ് നമ്പര്‍ 12ല്‍ രാഹുല്‍ ഗാന്ധി (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), തൃശ്ശൂര്‍ മുല്ലശ്ശേരി തണവീഥി കുരിയക്കോട്ടില്‍ കെ എം ശിവപ്രസാദ് ഗാന്ധി (സ്വത), തൃശ്ശൂര്‍ ടൗണ്‍ഹാള്‍ റോഡ് കോലോത്തുംപറമ്പില്‍ തൃശ്ശൂര്‍ നസീര്‍ (സ്വത), മഞ്ചേരി നറുകര പണിക്കര്‍ കോളനി ശ്രേയസില്‍ ഗോപിനാഥ് കെ.വി (സ്വത), മലപ്പുറം നിലമ്പൂര്‍ വയലില്‍ സിബി (സ്വത), കാട്ടിക്കുളം പെരുമണ്ണ വീട്ടില്‍ അഡ്വ. ശ്രീജിത്ത് പി.ആര്‍ (സ്വത), കോട്ടയം മുട്ടപ്പള്ളി എലയാനിത്തോട്ടത്തില്‍ രാഹുല്‍ ഗാന്ധി കെ.ഇ (സ്വത), കോയമ്പത്തൂര്‍ നമ്പര്‍ 7 പി എന്‍ പുതൂര്‍ സ്ട്രീറ്റ് രാഘുല്‍ ഗാന്ധി കെ (അഖില ഇന്ത്യ മക്കള്‍ കഴകം).

.

Vadasheri Footer