Madhavam header
Above Pot

സന്നിധാനത്ത് റിപ്പോർട്ടിംഗിന് അനുമതിയില്ല , വനിതാ മാധ്യമ പ്രവർത്തക പ്രതിഷേധിച്ചു

നിലയ്ക്കല്‍: സന്നിധാനത്തെത്തി റിപ്പോര്‍ട്ടിംഗിന് അനുവദിക്കുന്നില്ലെന്ന ആരോപണവുമായി
വനിതാ റിപ്പോർട്ടർ നിലയ്ക്കല്‍ പൊലീസ് കണ്‍ട്രോള്‍ റൂമിന് മുമ്പിൽ പ്ലക്കാര്‍ഡുമായി പ്രതിഷേധിച്ചു . ടിവി 9 റിപ്പോര്‍ട്ടര്‍ ദീപ്തി വാജ്പേയിയാണ് പ്ലക്കാര്‍ഡുമായി പ്രതിഷേധിച്ചത് .

നിലയ്ക്കലിലും പമ്ബയിലും റിപ്പോര്‍ട്ടിങ്ങിന് എത്തിയിരുന്നെങ്കിലും സന്നിധാനത്തേക്ക് പോകാന്‍ പൊലീസ് അനുവദിക്കുന്നില്ലെന്നാണ് ദീപ്തിയുടെ ആരോപണം . പ്രതിഷേധത്തിന് ഒടുവില്‍ ദീപ്തി ഇപ്പോള്‍ മടങ്ങാനുളള ഒരുക്കത്തിലാണ്. സന്നിധാനത്ത് വലിയ തിരക്കാണുള്ളതെന്നും ദീപ്തിക്കൊപ്പം വിടാന്‍ അധിക പൊലീസില്ലെന്നുമാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

Vadasheri Footer