Post Header (woking) vadesheri

സഹോദയ ഖോ ഖോ മത്സരം, ദേവസ്വം സ്‌കൂൾ വിജയികൾ .

Above Post Pazhidam (working)

ഗുരുവായൂർ : രണ്ട് ദിവസങ്ങളിലായി നടക്കുന്ന ജില്ലാ സഹോദയ ഖോ ഖോ മത്സരത്തിന് ഗുരുവായൂരിൽ തുടക്കമായി. ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്‌കൂളിലാണ് മത്സരം നടക്കുന്നത്. ജില്ലയിലെ 22 സ്‌കൂളുകളിൽ നിന്നായി 600 ഓളം കുട്ടികളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ആദ്യദിനത്തിൽ അണ്ടർ 19 ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും മത്സരമാണ് നടക്കുന്നത്.

Srepathi

ഗുരുവായൂർ ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. സഹോദയ സ്‌കൂൾ കോംപ്ലക്സ് തൃശ്ശൂർ സെക്രട്ടറി ഷമീം ബാവ അധ്യക്ഷത വഹിച്ചു. ഗുരുവായൂർ ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, പി.ടി.എ. പ്രസിഡണ്ട് ജിനി സുകേഷ്, സ്‌കൂൾ അഡ്‌മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് എ.വി. പ്രശാന്ത്, പ്രിൻസിപ്പൽ ടി. രേഖ തുടങ്ങിയവർ സംസാരിച്ചു

ഇന്നത്തെ മത്സരത്തിൽ അണ്ടർ 19 ആൺകുട്ടികളുടെ വിഭാഗം ഒന്നാം സ്ഥാനം ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂളും , രണ്ടാം സ്ഥാനം വിദ്യാ വിഹാർ സെട്രൽ സ്‌കൂളും കരസ്ഥമാക്കി .മൂന്നാം സ്ഥാനം ഭാരതീയ വിദ്യാഭവൻ കഞ്ഞാണിയും ഭാരതീയ വിദ്യാഭവൻ അകമലയും പങ്കിട്ടു

അണ്ടർ 19 പെൺ കുട്ടികളുടെ വിഭാഗം ഒന്നാം സ്ഥാനത്ത് ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂളും
രണ്ടാം സ്ഥാനത്ത് വിദ്യാ വിഹാർ സെട്രൽ സ്‌കൂളും എത്തി ഭാരതീയ വിദ്യാ ഭവൻ ഇരിങ്ങാലക്കുടയും ഭാരതീയ വിദ്യാഭവൻ അകമലയും മൂന്നാം സ്ഥാനം പങ്കിട്ടു .വിജയികൾക്ക് തന്ത്രിപി സി ദിനേശൻ നമ്പൂതിരി ട്രോഫികൾ വിതരണം ചെയ്തു –

First Paragraph Jitesh panikar (working)