അർബൻ ബാങ്ക് തിരഞ്ഞെടുപ്പ് അട്ടിമറി ,എ ആർ ഓഫീസിലേക്ക് യു ഡി എഫ് മാർച്ച് നടത്തി

">

ഗുരുവായൂർ : അധികാര ദുർവിനിയോഗം നടത്തി ജനാധിപത്യപരമായി നടക്കേണ്ട തിരെഞ്ഞെടുപ്പ് അട്ടിമറിച്ച് ഗുരുവായൂർ അർബൻ ബാങ്ക് ഭരണസമിതി പിടിച്ചെടുക്കാൻ ജനാധിപത്യ വിരോധികൾക്കൊപ്പം കൂട്ട് നിൽക്കുന്ന സഹകരണ അസി: രജിസ്ട്രാർ ഓഫീസർമാർക്കെതിരെ നിയമനടപടി സീകരിക്കുമെന്ന് യുഡിഎഫ് തൃശൂർ ജില്ലാ ചെയർമാൻ ശ്രീ. ജോസഫ് ചാലിശേരി. ഗുരുവായൂർ അർബൻ ബാങ്കിന്റെ ഭരണം അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ ഗുരുവായൂർ നിയോജക മണ്ഡലം യുഡിഎഫ് സംഘടിപ്പിച്ച ചാവക്കാട് ഏആർ ഓഫീസ് മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ജോസഫ് ചാലിശ്ശേരി. ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് ഓഫീസ് പരിസരത്തു നിന്ന് തുടങ്ങിയ മാർച്ച് എ.ആർ ഓഫീസിന് സമീപം പോലീസ് തടഞ്ഞു. യു.ഡി എഫ് ഗുരുവായൂർ നിയോജകമണ്ഡലം ചെയർമാൻ ആർ.വി.അബ്ദുറഹീം അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.വി.ബാലറാം, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.എ.ഗോപപ്രതാപൻ, ജില്ലാ കോൺഗ്രസ്സ് ജനറൽ സെക്രട്ടറിമാരായ സി.സി.ശ്രീകുമാർ, പി.യതീന്ദ്രദാസ്, വി.വേണുഗോപാൽ, കെ.ഡി.വീരമണി, കെ.നവാസ്, കെ.വി.ഷാനവാസ് എന്നിവർ പ്രസംഗിച്ചു. ബ്ലോക്ക് കോൺഗ്രസ് ഓഫീസ് പരിസരത്ത് നിന്ന് തുടങ്ങിയ പ്രതിഷേധ മാർച്ചിന് നേതാക്കളായ കെ.പി.ഉദയൻ, സി.മുസ്താക്കലി, കെ.അബൂബക്കർ, ആന്റോ തോമസ്, എം.എസ്.ശിവദാസ്, ഷൈലജ ദേവൻ, സത്താർ കെ.വി, എച്.എം.നൗഫൽ, ലൈല മജീദ്, നിഖിൽ.ജി.കൃഷ്ണൻ, കെ.എം.ഷിഹാബ് തുടങ്ങിയവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *

Sponsors