Post Header (woking) vadesheri

ശബരിമല തീർത്ഥാടനം, ഒരുക്കങ്ങൾ വിലയിരുത്തി ഗുരുവായൂർ ദേവസ്വം

Above Post Pazhidam (working)

ഗുരുവായൂർ : ശബരിമല മണ്ഡല തീർത്ഥാടനത്തിനു മുന്നോടിയായി
ഗുരുവായൂർ ദേവസ്വം, ആഭിമുഖ്യത്തിൽ
വിവിധ സർക്കാർ വകുപ്പ് തലവൻമാരുടെ യോഗം ചേർന്നു. അയ്യപ്പഭക്തർക്കായി ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങൾ യോഗം വിലയിരുത്തി. മുൻവർഷത്തെ പോലെ ദർശനത്തിനായി പ്രത്യേക ക്രമീകരണം ഏർപ്പെടുത്തും. അയ്യപ്പഭക്തർക്ക് വിരിവെക്കാൻ വടക്കേ നടപ്പന്തലിൽ സൗകര്യമേർപ്പെടുത്തും. തീർത്ഥാടനകാലത്തുടനീളം ഗ്രീൻ പ്രോട്ടോകോൾ പാലിക്കും. ദേവസ്വം കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷനായി.

Ambiswami restaurant


ഭരണസമിതി അംഗങ്ങളായ സി.മനോജ്, വി.ജി.രവീന്ദ്രൻ ,അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ഗുരുവായൂർ ടെമ്പിൾ സ്റ്റേഷൻ എസ്. എച്ച്.ഒ സി.പ്രേമാനന്ദകൃഷ്ണൻ, എസ്.ഐ.കെ.ഗിരി ,’ ചീഫ് മെഡിക്കൽ ഓഫീസർ (ഹോമിയോ)
ഡോ.ശ്രീജിത്ത്, ഡോ.ഗ്രീഷ്മ ,കെ.ആർ.രാജു, (ടെക്നിക്കൽ അസിസ്റ്റൻറ്,ഡി.എം.ഒ ), ലക്ഷ്മണൻ കെ. എസ്. (സിസിഎം, മുനിസിപ്പാലിറ്റി), നജ്മ എൻ.എച്ച്, രാജി.എൻ.സുരേന്ദ്രൻ ( ഭക്ഷ്യ സുരക്ഷാ വിഭാഗം) ഷിബു കെ.എസ്.( ജല അതോറിറ്റി ) ,ഷിബു കെ (ഫ്രയർ ഫോഴ്സ് ), ഇവർക്ക് പുറമെ ദേവസ്വത്തിലെ വിവിധ വകുപ്പ് തലവൻമാർ എന്നിവർ യോഗത്തിൽ സന്നിഹിതരായി

Second Paragraph  Rugmini (working)