Header 1 = sarovaram
Above Pot

അതിദരിദ്രപട്ടികയില്‍ ഉള്‍പ്പെട്ട കുടുംബങ്ങള്‍ക്ക് ദേവസ്വം സ്ക്കൂള്‍ ഭക്ഷ്യകിറ്റ് വിതരണം ചെയ്തു.

ഗുരുവായൂര്‍ : നഗരസഭയിലെ അതി ദാരിദ്ര്യ പട്ടികയില്‍ ഉള്‍പ്പെട്ട കുടുംബങ്ങള്‍ക്ക് ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്ക്കൂള്‍ സ്പോണ്‍സര്‍ ചെയ്യുന്ന ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്ക്കൂളില്‍ വെച്ച് നടന്ന ചടങ്ങില്‍ തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ വി ആര്‍ കൃഷ്ണതേജ ഐ എ എസ്, ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ കെ പി വിനയന്‍, ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ചേര്‍ന്ന് ഭക്ഷ്യകിറ്റ് വിതരണം ചെയ്തു. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ അനീഷ്മ ഷനോജ് അദ്ധ്യക്ഷത വഹിച്ചു.

Astrologer

ചടങ്ങില്‍ സ്ഥിരം സമിതി അദ്ധ്യക്ഷരായ എ എം ഷെഫീര്‍, ഷൈലജ സുധന്‍, ബിന്ദു അജിത്കുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ ആര്‍ വി ഷെരീഫ്, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ സി മനോജ്, ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്ക്കൂള്‍ പ്രിന്‍സിപ്പാള്‍ ടി എന്‍ ബിന്ദു, സ്ക്കൂള്‍ അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്‍റ് പി വി സത്യന്‍, പി ടി എ പ്രസിഡന്‍റ് വി പി പ്രദീപ്, നഗരസഭാ സെക്രട്ടറി എച്ച് അഭിലാഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. നഗരസഭ കൗണ്‍സിലര്‍മാര്‍, ദേവസ്വം സ്ക്കൂള്‍ അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിവിധ വാര്‍ഡുകളില്‍പ്പെട്ട 11 കുടുംബങ്ങള്‍ക്കാണ് ദേവസ്വം സ്ക്കൂള്‍ ഭക്ഷ്യകിറ്റ് സ്പോണ്‍സര്‍ ചെയ്തത്.

Vadasheri Footer