Header 1 = sarovaram
Above Pot

ഗുരുവായൂരിലെ ഒ പേർഷ്യ ,സൗത്താൾ എന്നിവിടങ്ങളിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടി

ഗുരുവായൂർ : ഗുരുവായൂരിലെ ഹോട്ടലുകളിൽ നിന്നും പഴയഭക്ഷണ പദാർത്ഥങ്ങൾ നഗര സഭ ആരോഗ്യ വിഭാഗം പിടികൂടി . തൃശൂർ റോഡിൽ മാവിൻ ചുവടിന് സമീപം ഒ പേർഷ്യ , തൈക്കാട് ജങ്ഷനിൽ ഉള്ള സൗത്താൽ ,ആദിലക്ഷ്മി തുടങ്ങിയ ഹോട്ടലുകളിൽ നിന്നുമാണ് ഭക്ഷണ പദാർഥങ്ങൾ പിടികൂടിയത് . ഏറ്റവും കൂടുതൽ വിഭവങ്ങൾ പിടി കൂടിയത് ഒ പേർഷ്യയിൽ നിന്നാണ് . ഇത് പൂർണമായും വിൽപന നടത്താൻ കഴിയുമായിരുന്നെങ്കിൽ അര ലക്ഷം രൂപയോളം ഒ പേർഷ്യയുടെ പെട്ടിയിൽ വീണേനെ എന്നാണ് ആരോഗ്യ വിഭാഗം പറയുന്നത്.

Astrologer

അല്‍ഫാം, മട്ടൻ റോസ്റ്റ് , ചിക്കൻ , ബീഫ് ,പൊറോട്ട യ്ക്ക് കുഴച്ചു വെച്ചത് മയോണൈസ് , നൂഡിൽസ് കാബേജ് തുടങ്ങിയവയാണ് ഇവിടെ നിന്നും പിടി കൂടിയത് , ബീഫ് മസാല ,പോരാട്ട ചിക്കൻ എന്നിവ സൗത്താൽ ഹോട്ടലിൽ നിന്നും പിടികൂടി ആദിലക്ഷ്മിയിൽ നിന്ന് ചോറും ,കറികളുമാണ് പിടികൂടിയത് . നഗര സഭ ഹെൽത്ത് സൂപ്രണ്ട് ലക്ഷ്മണന്റെ നിർദേശ പ്രകാരം ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥ രായ വി കെ കണ്ണൻ , പി നിസാർ , എം ഡി വിജേഷ് , കെ .എസ് പ്രദീപ് എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി

Vadasheri Footer