ഗുരുവായൂർ ദേവസ്വത്തിലെ മരാമത്ത് വിഭാഗം വെള്ളാനയോ ?

Above article- 1

ഗുരുവായൂർ ; ഗുരുവായൂർ ദേവസ്വത്തിലെ മരാമത്ത് വിഭാഗം വെള്ളാനയോ ? ദേവസ്വം ഒരു നിർമാണ പ്രവർത്തനവും നേരിട്ട് നട ത്തുന്നില്ല എന്നിരിക്കെ വൻ തുക ശമ്പളം നൽകി ഇത്രയധികം ഉദ്യോഗസ്ഥരെ ചുമക്കേണ്ട കാര്യമുണ്ടോ എന്ന ചോദ്യമാണ് ഉയരുന്നത് .വൻ നിർമാണ പ്രവർത്തികൾ ആണെങ്കിൽ ഊരാളുങ്കൽ പോലുള്ള കമ്പനികൾക്ക് ടെണ്ടർ കൊടുക്കുകയാണ് , പ്ലാൻ വരച്ചു കൊടുക്കുന്നത് ശോഭ ഡവലപ്പേഴ്‌സ് ആണ് ., ചെറിയ നിർമാണ പ്രവർത്തികൾ ചെയ്യുന്നത് സ്പോണ്സര്മാരും .സ്‌പോൺസർമാരുടെ നിർമാണ പ്രവർത്തി കരാർ എടുക്കുന്ന ജോലികൾ ശരിയായ രീതിയിലാണോ നടക്കുന്നത് എന്ന് സൈറ്റ് പരിശോധന പോലും നടത്തു ന്നില്ല എന്നാണ് ആക്ഷേപം

Astrologer

കിഴക്കേ നടയിൽ നടപ്പന്തൽ ഇന്നർ റിങ്ങ് റോഡ് വരെ നീട്ടുന്ന പ്രവൃത്തി ഇപ്പോൾ നടന്നു കൊണ്ടിരിക്കയാണ് . ജോലിക്കാർ അവർക്ക് ഇഷ്ടമുള്ള രീതിൽ പണി നടത്തുന്നു . തൂണുകളുടെ ചുവട്ടിൽ ആന തുടങ്ങിയ ശില്പങ്ങൾ കോൺക്രീറ്റ് ചെയ്ത പിടിപ്പിക്കുന്നു ണ്ട് എന്നാൽ എത്ര കോൺക്രീറ്റ് വേണം എന്ന ഒരു ധാരണയും ഇല്ലാത്ത രീതിയിലാണ് ജോലിക്കാർ പണി ചെയ്യുന്നത് . മുൻ പരിചയമില്ലാത്ത ജോലിക്കാർ ആയതു കാരണം ശിൽപങ്ങൾ വിരൂപികൾ ആകുന്നു . ഇനി ഇതിന്മേൽ സിമന്റ് ചെയ്ത് ശരിയാക്കും എന്നാണ് പായുന്നത് പതിനായിരങ്ങൾ വരുന്ന സ്ഥലത്ത് ആളുകളുടെ കാലോ കൈയ്യോ തട്ടുകയാണെങ്കിൽ തേച്ചു പിടിപ്പിച്ചത് അടർന്നു വീഴില്ലേ എന്നാണ് ഈ മേഖലയിൽ ഉള്ളവർ ചോദിക്കുന്നത് .

അതെ സമയം മരാമത്ത് വിഭാഗത്തിൽ ഒരു എക്സിക്യൂട്ടീവ് എഞ്ചിനീയർ, രണ്ട് അസി:എക്സിക്യൂട്ടീവ് എഞ്ചിനീയർമാർ, ആറ് അസി : എഞ്ചിനീയർമാർ , ആറ് ഒന്നാം ഗ്രേഡ് ഡ്രാഫ്ട്മാൻമാർ, ആറ് രണ്ടാം ഗ്രേഡ് ഡ്രാഫ്ട്മാൻമാർ, 12 വർക്ക് സൂപ്രണ്ടുമാർ, ഒരു ബ്ലൂ പ്രിന്റർ തുടങ്ങി വൻ സംഘമാണ് ജോലി ചെയ്യുന്നത് ഇവർ ചെയ്യുന്ന ജോലികളുടെ ഓഡിറ്റിങ് എന്ത് കൊണ്ട് ദേവസ്വം നടത്തുന്നില്ല, . പാർട്ടിക്കാർക്ക് ജോലി കൊടുക്കാനുള്ള ഫാക്ടറി ആയാണ് ഭരണ സമിതി ഗുരുവായൂർ ദേവസ്വത്തെ കാണുന്നത് എന്നാണ് ആക്ഷേപം .

മരാമത്ത് വിഭാഗത്തിന്റെ മേൽനോട്ടത്തിൽ ദേവസ്വം നേരിട്ട് നിർമിച്ചതാണ് പൂന്താനം ഓഡിറ്റോറിയം .ഓഡിറ്റോറിയത്തിന്റെ ഡയനിംഗ് ഹാളിന്റെ മുകളിലാണ് മുകൾ നിലയിലെ മുറികളുടെ കക്കൂസ് പൈപ്പുകൾ കടന്നു പോകുന്നത്. പൈപ്പുകൾ ലീക്കായി ശുചി മുറി വെള്ളം ഭക്ഷണത്തിലേക്കാണ് വീഴുന്നത് , ശുചി മുറി മാലിന്യം വീഴാതിരിക്കാൻ വിവാഹം ഉള്ള ദിനങ്ങളിൽ മുറികൾ വാടകക്ക് നൽകാതിരിക്കുക എന്ന ഉപായമാണ് ഇപ്പോൾ സ്വീകരിക്കുന്നത് . വർഷങ്ങൾക്ക് മുൻപ് വേങ്ങാട് ഗോശാലയിലെ ജീവനക്കാർ താമസിക്കുന്ന സ്ഥലത്ത് മരാമത്ത് വിഭാഗം കക്കൂസ് നിർമിച്ചത് അവാർഡിന് പരിഗണിക്കേണ്ട വിഷമായിരുന്നു. ചരിഞ്ഞ ഭൂമിയിൽ കക്കൂസ് നിർമിച്ചത് താഴയുള്ള ഭൂമിയിലും മാലിന്യ ടാങ്ക് ഉയർന്ന ഭൂമിയിലും ആയി പോയി .അത്രക്ക് ടെക്നിക്കൽ സ്കില്ലുള്ള വരാണ് മരാമത്ത് വിഭാഗത്തിൽ ഉള്ളത് . എന്നാൽ ഇവരെല്ലാം സ്വന്തം പണിത വീടുകൾ ഇവരുടെ കഴിവ് തെളിയിക്കുന്നത് കൂടിയാണ് .

ആവശ്യത്തിന് കൂടുതൽ ഉള്ള ജീവനക്കാരെ മറ്റു സ്ഥാപനങ്ങൾ ചെയ്യുന്നത് പോലെ ദേവസ്വത്തിനും വി ആർ എസ്‌ അനുവദി ച്ചു കൂടെ എന്ന ചോദ്യമാണ് ഉയരുന്നത് , വർഷത്തിൽ കോടികണക്കിന് രൂപ ദേവസ്വത്തിന് ലാഭിക്കാനും കഴിയും ദേവസ്വത്തിൽ ഇരുന്ന് മുരടിക്കാതെ മറ്റു സ്ഥലങ്ങളിൽ പോയി ജോലിയിലെ കഴിവ് തെളിയിക്കാൻ ഇവർക്ക് അവസരവും ലഭിക്കും തൊഴിലിൽ മികവ് ഉള്ളവർക്ക് എല്ലാ സ്ഥലത്തും ആവശ്യക്കാർ ഏറെ ആണല്ലോ

Vadasheri Footer