ഹൈക്കോടതി ഇടപെട്ടു , ശബരിമലയിലെ രാത്രിയാത്രാ വിലക്ക് പോലീസ് നീക്കി

">

പമ്പ: ശബരിമലയിലേക്ക് തീർത്ഥാടകർക്ക് ഏർപ്പെടുത്തിയ നിയന്ത്രണം പൊലീസ് പിൻവലിച്ചു. രാത്രി ഏർപ്പെടുത്തിയിരുന്ന നിയന്ത്രണമാണ് പൊലീസ് പിൻവലിച്ചത്. തീർത്ഥാടകർക്ക് പൊലീ സ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ ഹൈക്കോടതി അതിരൂക്ഷമായി വിമർശിച്ചതിന് പിന്നാലെയാണ് നിയന്ത്രണങ്ങളിൽ പൊലീസ് അയവ് വരുത്തിയത്. നേരത്തെ രാത്രി ഒൻപത് മുതൽ പുലർച്ചെ രണ്ട് മണി വരെ സന്നിധാനത്തേക്ക് തീർത്ഥാടകരെ പൊലീസ് കടത്തി വിട്ടിരുന്നില്ല ഈ നിയന്ത്രണമാണ് ഇപ്പോൾ എടുത്തു കളഞ്ഞിരിക്കുന്നത്. പമ്പയിൽ നിന്നും തീർത്ഥാടകരെ കടത്തി വിടുന്നതിന് ആനുപതികമായി നിലയ്ക്കലിൽ നിന്നും പമ്പയിലേക്ക് കെഎസ്ആർടിസി ബസുകൾ സർവ്വീസ് നടത്തും. പമ്പയുടെ സുരക്ഷാ ചുമതലയുള്ള കോട്ടയം എസ്.പി ഹരിശങ്കറാണ് ഇക്കാര്യം മാധ്യമപ്രവർത്തകരെ അറിയിച്ചത്. തീർത്ഥാടകർക്ക് ഇതോടെ രാത്രിയിലും പകലിലും ഒരു പോലെ പമ്പയിലേക്ക് വരാനും സന്നിധാനത്തേക്ക് പോകാനും സാധിക്കുമെന്നും പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Sponsors