അഭിപ്രായ സ്വാതന്ത്ര്യത്തിനും പൗരാവകാശങ്ങൾക്കും വേണ്ടി പൗരാവകാശ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു

ഗുരുവായൂർ : അഭിപ്രായ സ്വാതന്ത്ര്യത്തിനും പൗരാവകാശങ്ങൾക്കും എതിരായ ആർ.എസ്.എസ് കടന്നാക്രമണങ്ങൾക്കെതിരെ തമ്പുരാൻ പ ടിയിൽ പൗരാവകാശ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു

ശബരിമലയിലേക്ക് ദർശനത്തിന് പോകാൻ പോലീസ് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് വാർത്ത സമ്മേളനം നടത്തിയ യുവതികളുടെ കൂടെയുണ്ടായിരുന്ന രണ്ടു യുവാക്കളുടെ വീട്ടിലേക്ക് രാത്രി സമയത്ത് സംഘ പരിവാർ സംഘടനകൾ മാർച്ച് നടത്തിയിരുന്നു .ഇതിനെതിരെ ഇടതുപക്ഷ യുവജന സാംസ്‌കാരിക സംഘടനകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പൗരാവകാശ സംരക്ഷണ സദസ്സിന്റെ ഉദ്ഘാടനം ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാനസമിതി അംഗം അഡ്വ കെ.പി രവിപ്രകാശ് നിർവ്വഹിച്ചു

ഡി.വൈ.എഫ്.ഐ ജില്ലാകമ്മറ്റി അംഗം വി അനൂപ് അദ്ധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മറ്റി അംഗം കെ.കെ മുബാറക്ക്, എ.ഐ.വൈ.എഫ് ജില്ലാകമ്മറ്റി അംഗം അഭിലാഷ് വി ചന്ദ്രൻ, പുരോഗമന കലാസാഹിത്യ സംഘം ഭാരവാഹി. പി അജിത്ത് നഗര സഭ കൗൺസിലർ വിവിദ് ,എ ജി രഹ്ന എന്നിവർ സംസാരിച്ചു.

Leave A Reply

Your email address will not be published.