Above Pot

എസ്.എസ്.എഫ് സംസ്ഥാന സാഹിത്യോത്സവിന്‍റെ സ്വാഗതസംഘം ഒാഫീസ് ഉൽഘാടനം ചെയ്തു

ചാവക്കാട് : ഇരുപത്തിയാറാമത് എസ്.എസ്.എഫ് സംസ്ഥാന സാഹിത്യോത്സവിന്‍റെ സ്വാഗതസംഘം ഒാഫീസ് ടി.എന്‍ പ്രതാപന്‍ എം.പി ഉൽഘാടനം ചെയ്തു .കലയും സാഹിത്യവും സമൂഹത്തില്‍ സൃഷ്ടിക്കുന്ന സ്വാധീനം വലുതാണ്.സമൂഹത്തെ തിരുത്താനും ജനങ്ങളെ പ്രബുദ്ധരാക്കാനും സാഹിതീയ പ്രവര്‍ത്തനങ്ങളെ കൊണ്ട് സാധ്യമാണ്.സര്‍ഗ ശേഷിയുള്ളവരാണ് മനുഷ്യര്‍.അവരുടെ സര്‍ഗാത്മകതയെ പ്രകടിപ്പിക്കാന്‍ അവസരങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്.അതിനുള്ള അവസരമാണ് എസ്.എസ്‌.എഫ് സാഹിത്യോത്സവിലൂടെ ഒരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

First Paragraph  728-90

s s f office

Second Paragraph (saravana bhavan

സ്വാഗതസംഘം വര്‍ക്കിങ്ങ് ചെയര്‍മാന്‍ സയ്യിദ് ഹൈദ്രോസ്കോയ തങ്ങള്‍ വട്ടേക്കാട് അദ്ധ്യക്ഷത വഹിച്ചു.സ്വാഗതസംഘം സ്റ്റിയറിങ്ങ് കമ്മിറ്റി അംഗങ്ങളായ ഉസ്മാന്‍ സഖാഫി തിരുവത്ര,ഇസ്ഹാഖ് ഫൈസി ചേറ്റുവ,ഫിനാന്‍സ് സെക്രട്ടറി ഹുസൈന്‍ ഹാജി പെരിങ്ങാട്,കേരള മുസ്ലീം ജമാഅത്ത് ജില്ലാ സെക്രട്ടറി ആര്‍.വി.എം ബഷീര്‍ മൗലവി,എെ.പി.എഫ് ജില്ലാ ചെയര്‍മാന്‍ പി.കെ ജഅഫര്‍ മാസ്റ്റര്‍,എസ്.വൈ.എസ് ജില്ല ജന:സെക്രട്ടറി എ.എ ജഅഫര്‍,ഫിനാന്‍സ് സെക്രട്ടറി ഷമീര്‍ എറിയാട്,സെക്രട്ടറി വഹാബ് വരവൂര്‍,എം.എം ഇസ്ഹാഖ് സഖാഫി,പി.സി റഊഫ് മിസ്ബാഹി,പി.എസ്.എം റഫീഖ്,ഉമര്‍ സഖാഫി ചേലക്കര,ഷാഹുല്‍ ഹമീദ് വെന്മേനാട്,യഹ് യ ഒരുമനയൂര്‍,ലത്തീഫ് ഹാജി ബ്ലാങ്ങാട്,അന്‍വര്‍ സാദാത്ത് ചാവക്കാട് എന്നിവര്‍ സംസാരിച്ചു.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.ബി ബഷീര്‍ മുസ്ലിയാര്‍ സ്വാഗതവും ജില്ലാ ജന:സെക്രട്ടറി നൗഷാദ് പട്ടിക്കര നന്ദിയും പറഞ്ഞു

buy and sell new