പ്ലസ് വണ്‍ പ്രവേശനം അനിശ്ചിതത്വം അവസാനിപ്പിക്കണം :എസ്.എസ്.എഫ്*
കൊടുങ്ങല്ലൂർ : സംസ്ഥാനത്തെ വിദ്യാര്‍ത്ഥികളുടെ ഹയര്‍സെക്കണ്ടറി പഠനപ്രവേശനം അനിശ്ചിതത്വം അധികാരികള്‍ അവസാനിപ്പിക്കണമെന്ന് എസ്.എസ്.എഫ് ആവശ്യപ്പെട്ടു പൊതു വിദ്യഭ്യാസ രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച സംസ്ഥാനമായ കേരളം സാക്ഷരതയിലും വിദ്യഭ്യാസ മുന്നേറ്റത്തിലും രാജ്യത്തെ മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയായിട്ടും മുക്കാല്‍ ലക്ഷത്തിലധികം വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ് വണ്‍ പ്രവേശനത്തിന് അവസരം കിട്ടാതെ പുറത്ത് നില്‍ക്കേണ്ടി വരുന്നത് അഭിലഷണീയമല്ല . വിഷയത്തില്‍ കാര്യക്ഷമമായ ഇടപെടലുകള്‍ നടത്തി അസന്തുലിതാവസ്ഥയെ മറികടക്കാനുള്ള പരിഹാര മാര്‍ഗ്ഗങ്ങള്‍ രൂപപ്പെടുത്താന്‍ അധികാരികള്‍ ജാഗ്രത പുലര്‍ത്തണമെന്നും എസ്.എസ്.എഫ് യോഗം അഭിപ്രായപ്പെട്ടു.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്‍റ് പി.സി റഊഫ് മിസ്ബാഹിയുടെ അദ്ധ്യക്ഷതയില്‍ എസ്.വൈ.എസ് ജില്ലാ ഉപാദ്ധ്യക്ഷന്‍ സയ്യിദ് പി.എം.എസ് തങ്ങള്‍ ബ്രാലം ഉദ്ഘാടനം ചെയ്തു.