Header 1 vadesheri (working)

ജവഹർലാൽ നെഹ്‌റു വിന്റെ ചരമവാർഷികം ആചരിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു വിന്റെ അമ്പത്തിയഞ്ചാം ചരമവാർഷികം ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ഇതോടനുബന്ധിച്ച് ഛായാ ചിത്രത്തിന് മുൻപിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. മണ്ഡലം പ്രസിഡണ്ട് ബാലൻ വാറനാട്ട് അദ്ധ്യക്ഷത വഹിച്ചു. മുൻ ബ്ലോക്ക് പ്രസിഡണ്ട് ആർ.രവികുമാർ ഉദ്ഘാടനം ചെയ്തു. നേതാക്കളായ ശശി വാറനാട്ട്, ഓ.കെ ആർ മണികണ്ഠൻ, ശിവൻ പാലിയത്ത്, എം.കെ ബാലകൃഷ്ണൻ, സ്റ്റീഫൻ ജോസ്, പി.കെ ജോർജ്ജ്, അരവിന്ദൻ കോങ്ങാട്ടിൽ, ഓ പി ജോൺസൺ, സി മുരളി പോളി ഫ്രാൻസിസ് ചക്രമാക്കിൽ എന്നിവർ പ്രസംഗിച്ചു.

First Paragraph Rugmini Regency (working)