Madhavam header
Above Pot

ആശുപത്രി കിടക്കയിൽ നിന്ന് ഇഷ്ടദേവന്റെ അനുഗ്രഹം തേടി രമ്യഹരിദാസ് ഗുരുവായൂരിൽ

ഗുരുവായൂർ : ആശുപത്രി കിടക്കയിൽ നിന്ന് ആലത്തൂരിലെ യു ഡി എഫ് സ്ഥാനാർഥി രമ്യ ഹരിദാസ് ഇഷ്ടദേവന്റെ അനുഗ്രഹം തേടി കണ്ണന്റെ മുന്നിൽ . തിങ്കളാഴ്ച രാത്രി അത്താഴ പൂജ സമയത്താണ് രമ്യ ദർശനത്തിന് എത്തിയത് .മുൻ ഭരണസമിതി അംഗം കുഞ്ഞുണ്ണി , ദേവസ്വം ജീവനക്കാരൻ പ്രദീപ് എന്നിവരോടൊത്താണ് ക്ഷേത്രത്തിൽ എത്തിയത് . വോട്ടെടുപ്പ് ദിവസത്തേക്കായി പാൽപായസം , വെണ്ണ , കദളി പഴം എന്നിവ ശീട്ടാക്കി , കാര്യാലയ ഗണപതിക്ക് പൂജയും ശീട്ടാക്കിയിട്ടുണ്ട് . കലാശ കൊട്ടിനിടെ ഉണ്ടായ കല്ലേറിൽ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന രമ്യ രാത്രി ആശുപത്രിയിൽ നിന്ന് നിർബന്ധിത വിടുതൽ വാങ്ങി പോരുകയായിരുന്നു . കഴുത്തിന് പരിക്കേറ്റതിനെ തുടർന്ന് കോളർ ധരിച്ചാണ് നടക്കുന്നത് . പുലർച്ചെ കുന്നമംഗലത്ത് പോയി വോട്ടു ചെയ്ത ശേഷം ആലത്തൂർ മണ്ഡലത്തിൽ തിരിച്ചെത്തി ബൂത്തുകളിൽ സന്ദർശനം നടത്തും .

Vadasheri Footer