കാസർഗോഡ് കനത്ത മഴയിൽ പോളിംഗ് ബൂത്ത് തകർന്നു വീണു

നീലേശ്വരം : കനത്ത കാറ്റും മഴയെയും തുടര്ന്ന് മൂന്ന് പോളിംഗ് ബൂത്തുകള്‍ പ്രവര്ത്തിറക്കുന്ന സ്‌കൂള്‍ കെട്ടിടം തകര്ന്നു . നീലേശ്വരം ബിരിക്കുളത്താണ് ചൊവ്വാഴ്ച വൈകീട്ട് നാല് മണിയോടെ ശക്തമായ കാറ്റും മഴയും ഉണ്ടായത്. ഇതേ തുടര്ന്ന് ഇവിടെ പോളിംഗ് നിര്ത്തിാവെച്ചു. വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ സ്ഥലം സന്ദര്ശി്ക്കും.

കാറ്റില്‍ മരത്തിന്റെ ശിഖിരം വീണ് വനിതാ വോട്ടര്ക്ക് പരിക്കേറ്റു. പനത്തടി പഞ്ചായത്തിലെ 102ാം നമ്പര്‍ ബൂത്തില്‍ വോട്ടിംഗ് യന്ത്രം തകരാറിലായതിനെ തുടര്ന്ന്് പോളിംഗ് നിര്ത്തി വെച്ചിരുന്നു. പിന്നീട് പകരം യന്ത്രമെത്തിച്ച ശേഷമാണ് പോളിംഗ് തുടര്ന്നിത്.