Above Pot

ഡി​വൈ​എ​ഫ്‌ഐ ജി​ല്ലാ വ​നി​താ നേ​താ​വി​ന് പീഡനം : സി​പി​എം നേ​താ​വി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു

തൃ​ശൂ​ര്‍: വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി പ​ട്ടി​ക​ജാ​തി​ക്കാ​രി​യാ​യ ഡി​വൈ​എ​ഫ്‌ഐ ജി​ല്ലാ വ​നി​താ നേ​താ​വി​നെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ സി​പി​എം നേ​താ​വി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.

First Paragraph  728-90

അ​രി​ന്പു​ര്‍ സ്വ​ദേ​ശി​യാ​യ യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ സി​പി​എം മ​ണ​ലൂ​ര്‍ മു​ന്‍ ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി​യും മു​ന്‍ ഏ​രി​യാ ക​മ്മി​റ്റി​യം​ഗ​വും മ​ണ​ലൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്ക് മു​ന്‍ പ്ര​സി​ഡ​ന്‍റു​മാ​യ കെ.​ആ​ര്‍. പ്ര​വീ​ലി​നെ​തി​രേ​യാ​ണു പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി 2015 മു​ത​ല്‍ 2017 വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ പ​ല​ത​വ​ണ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​താ​യാ​ണ് യു​വ​തി പോ​ലീ​സി​നു മൊ​ഴി ന​ല്കി​യി​ട്ടു​ള്ള​ത്. പ്ര​വീ​ല്‍ മ​റ്റൊ​രു യു​വ​തി​യെ വി​വാ​ഹം ചെ​യ്ത​തോ​ടെ​യാ​ണ് യു​വ​തി പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്. ഏ​താ​നും മാ​സം മു​ന്പ് പാ​ര്‍​ട്ടി ഇ​ട​പെ​ട്ട് ഒ​ത്തു​തീ​ര്‍​പ്പി​നു ശ്ര​മി​ച്ചെ​ങ്കി​ലും വ​നി​താ​നേ​താ​വ് വി​ട്ടു​വീ​ഴ്ച​യ്ക്കു ത​യാ​റാ​യി​രു​ന്നി​ല്ല. പ്ര​വീ​ലി​നെ​തി​രെ ആ​രോ​പ​ണം ഉ​യ​ര്‍​ന്ന​തോ​ടെ പാ​ര്‍​ട്ടി​യു​ടെ എ​ല്ലാ സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നും ഇ​യാ​ളെ ഒ​ഴി​വാ​ക്കി​യി​രു​ന്നു.

Second Paragraph (saravana bhavan