Header Saravan Bhavan

ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം, പുതപ്പു വിൽപ്പനക്കാരൻ പിടിയിൽ

Above article- 1

കൊല്ലം കൊട്ടാരക്കരയയില്‍ ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം. കൊട്ടാരക്കര വെട്ടിക്കവലയിലാണ് ഇതര സംസ്ഥാന കച്ചവടക്കാരന്‍ ഗര്‍ഭിണിക്കു നേരെ അതിക്രമമുണ്ടാക്കിയത്. യുവതിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയതോടെ അക്രമി രക്ഷപെട്ടെങ്കിലും പിന്നീട് പൊലീസ് നടത്തിയ തിരച്ചിലില്‍ അക്രമിയെ പിടികൂടുകയായിരുന്നു.

ഉത്തര്‍പ്രദേശില്‍നിന്നുള്ള നൂര്‍മുഹമ്മദ് എന്നയാളാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. ഉച്ചയ്ക്കു പന്ത്രണ്ടു മണിയോടെ വീട്ടിലെത്തിയ ഇയാള്‍ യുവതിയെ ആക്രമിക്കുകയായിരുന്നു. വീടുകള്‍ തോറും കയറിയിറങ്ങി പുതപ്പു വില്‍ക്കുന്നയാളാണ് അക്രമിയെന്ന് നാട്ടുകാര്‍ പറഞ്ഞു.

Vadasheri Footer