Post Header (woking) vadesheri

സംവിധായകനും നടനുമായ രമേഷ് പിഷാരടി കോൺഗ്രസിൽ

Above Post Pazhidam (working)

Ambiswami restaurant

ആലപ്പുഴ: സിനിമാ സംവിധായകനും നടനുമായ രമേഷ് പിഷാരടി കോൺഗ്രസിൽ ചേർന്നു. രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ ഹരിപ്പാടെ സമാപന വേദിയിൽ എത്തിയ പിഷാരടിയെ ഉമ്മൻ ചാണ്ടിയും മുല്ലപ്പള്ളിയും ചെന്നിത്തലയും ചേർന്ന് സ്വീകരിച്ചു. ഉമ്മൻചാണ്ടിയടക്കമുള്ള കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തിയ ശേഷമാണ് താരത്തിന്റെ കോൺഗ്രസ് പ്രവേശനം.

Second Paragraph  Rugmini (working)

Third paragraph

ഇത്തവണ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് താരം ഹരിപ്പാട് ഐശ്വര്യ കേരളാ യാത്ര ഹരിപ്പാട് സമാപന സമ്മേളന വേദിയിൽ വ്യക്തമാക്കി. നടൻ ധർമജൻ മത്സരിക്കുകയാണെങ്കിൽ വിജയിപ്പിക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ മുകേഷിനും ഇന്നസെന്റിനും വേണ്ടി പ്രചാരണം നടത്തിയിയുന്നു എന്ന് ധർമജൻ പറഞ്ഞു

കോൺഗ്രസിൽ ചേർന്ന് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് കരുതുന്നു. കേരളത്തിന്റെ ആവശ്യമാണ് കോൺഗ്രസിന്റെ വിജയമെന്നും പിഷാരടി പറഞ്ഞു. വേദിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും പിഷാരടി അനുകരിച്ചു. നടൻ ഇടവേള ബാബുവും ഐശ്വര്യ കേരള യാത്രയുടെ വേദിയിൽ എത്തി. യാത്രക്ക് ഹരിപ്പാട് നൽകിയ സ്വീകരണ യോഗത്തിലാണ് ഇടവേള ബാബുവും പങ്കെടുത്തത്.

നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കവേ കൂടുതൽ ചലച്ചിത്രതാരങ്ങൾ കോൺഗ്രസിലേക്ക് എത്തുകയാണ്. കഴിഞ്ഞ ദിവസം നടനും സംവിധായകനുമായ മേജർ രവിയും ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയിൽ പങ്കെടുത്തിരുന്നു. ചലച്ചിത്ര താരം ധർമ്മജന്റെ ബാലുശ്ശേരി മണ്ഡലത്തിൽ നിന്നുള്ള സ്ഥാനാർത്ഥിത്വത്തിൽ ചർച്ചകൾ നടക്കുകയാണ്. രമേഷ് പിഷാരടി കോൺഗ്രസിലേക്ക് വരുന്നത് നല്ലകാര്യമാണെന്നും കോൺഗ്രസിനെ ശക്തിപ്പെടുത്തുമെന്നുമായിരുന്നു പിഷാരടിയുടെ കോൺഗ്രസ് പ്രവേശനത്തോട് നടൻ ധർമ്മജന്റെ പ്രതികരണം. <