Header Saravan Bhavan

മാധ്യമ പ്രവർത്തകൻ പ്രദീപിന്റെ മരണത്തിലെ ദുരൂഹത നീക്കണം : രമേശ് ചെന്നിത്തല

Above article- 1

p>തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ എസ്.വി. പ്രദീപിന്റെ അപകടമരണത്തിന് പിന്നിലെ ദുരൂഹത നീക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു .പ്രദീപ് സഞ്ചരിച്ച ഇരുചക്രവാഹനത്തെ ഇടിച്ച വണ്ടി ഏതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടല്ലന്നാണ് അറിയുന്നത്. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ ഉന്നത തല അന്വേഷണം നടത്തണമെന്നും വസ്തുതകള്‍ പുറത്ത് കൊണ്ടുവരണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.</p>

 

 

<p>ഇന്ന് വൈകുന്നേരം മൂന്നരയോടെയാണ് തിരുവനന്തപുരം കാരക്കമണ്ഡപത്തിനു സമീപം പ്രദീപ് അപകടത്തില്‍പ്പെട്ടത്. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന പ്രദീപിനെ അതേദിശയില്‍ വന്ന കാറിടിക്കുകയായിരുന്നു. ഇടിച്ച വണ്ടി തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.</p>

Astrologer

Vadasheri Footer