ഭർത്താവുമായുണ്ടായ തർക്കത്തെ തുടർന്ന് യുവതി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി മരിച്ചു

ചാവക്കാട് : ഭർത്താവുമായുണ്ടായ തർക്കത്തെ തുടർന്ന് യുവതി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി മരിച്ചു . ബ്ലാങ്ങാട് സിദ്ധീഖ് പള്ളി ഇരട്ടപ്പുഴ റോട്ടിൽ വാടക വീട്ടിൽ താമസിക്കുന്ന കൊടുമ്മൽ വീട്ടിൽ റസിയ (48) യാണ് ദേഹത്ത് സ്വയം തീകൊളുത്തിയത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചര മണിയോടെയാണ് സംഭവം. ഗുരുതരമായ പൊള്ളലേറ്റ റസിയയെ ചാവക്കാട് താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല