രാഹുൽ ഗാന്ധിക്ക് ദുബായിൽ നൽകിയത് ഉജ്ജ്വല വരവേൽപ്പ്

ദുബായ്: പ്രവാസികളുടെ സഹായം കൂടാതെ രാജ്യത്ത് പുരോഗതി കൊണ്ടു വരാന്‍ സാധിക്കില്ലെന്ന് രാഹുല്‍. ദുബായ് ഇന്റർ നാഷണൽ ക്രിക്കററ് സ്റ്റേഡിയത്തിൽ 40 000 ത്തോളം വരുന്ന . ഇന്ത്യൻ സമൂഹത്തോട് സംവദിക്കുകയായിരുന്നു രാഹുൽ. രാജ്യത്തിനെ നേരിടുന്ന പ്രശ്നങ്ങളില്‍ പ്രവാസികള്‍ ഒന്നിച്ച് നില്‍ക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. രാജ്യത്ത് കഴി‌ഞ്ഞ 4 വർഷമായി അസഹിഷ്ണുതയുടെ കാലമെന്ന് അദ്ദേഹം പറഞ്ഞു .

rahul dubai shiek

രാജ്യത്തെ രാഷ്ട്രീയ താല്‍പര്യത്തിനായി വിഭജിക്കുന്ന സാഹചര്യമാണ് നിലവില്‍ ഉള്ളത് . മതം, ഭാഷ, സംസ്കാരം , സാമ്പത്തിക നിലവാരം എന്നിങ്ങനെ പല പേരുകളിലാണ് രാജ്യത്ത് വിഭജിച്ച് കൊണ്ടിരിക്കുന്നത് . ജിഎസ്ടിയും നോട്ടു നിരോധനവും രാജ്യത്തെ തകര്‍ത്തുവെന്നും തൊഴില്‍ രഹിതരായ യുവതയെയുമാണ് രാജ്യത്ത് കാണാന്‍ കഴിയുകയെന്നും രാഹുല്‍ പറഞ്ഞു. രാജ്യത്തെ തൊഴിലില്ലായ്മ നിര്‍മാര്‍ജ്ജനം ചെയ്യാന്‍ പ്രവാസികള്‍ക്ക് ഏറെ കാര്യങ്ങള്‍ ചെയ്യാനുണ്ട് . രാജ്യത്തെ കര്‍ഷകര്‍ക്ക് ഭാവിയെക്കുറിച്ച് ആശങ്ക മാത്രമാണ് ഇപ്പോള്‍ ഉള്ളത്. വീണ്ടുമൊരു ഹരിത വിപ്ലവത്തിന് സമയം ആയിരിക്കുന്നുവെന്നും സാങ്കേതിക വിദ്യ കൊണ്ടുള്ള സഹായം രാജ്യത്തെ കര്‍ഷകര്‍ക്ക് നല്‍കാന്‍ പ്രവാസികള്‍ക്ക് സാധിക്കുമെന്നും രാഹുല്‍ പറഞ്ഞു.

out of stadium

നിങ്ങളുടെ ശബ്ദം കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ ചേര്‍ക്കപ്പെടുമെന്നും അദ്ദേഹം പ്രസംഗവേളയില്‍ പറഞ്ഞു. ബിജെപി മുക്ത ഭാരതമല്ല ഒരുമയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ലക്ഷ്യമെന്നും രാഹുല്‍ വ്യക്തമാക്കി. കോൺഗ്രസ് അധികാരത്തിൽ വന്നാൽ ആന്ദ്രയ്ക്ക് പ്രത്യേക പാക്കേജ് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു നിരവധിയാളുകളാണ് രാഹുല്‍ ഗാന്ധിയെ കാണാന്‍ ദുബായ് ഇന്റർ നാഷണൽ ക്രിക്കററ് സ്റ്റേഡിയത്തിലേക്ക് ഇരച്ചെത്തിയത്. രണ്ട് ദിവസത്തെ സന്ദർശനത്തിനായി യുഎഇയിലെത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധിക്ക് ഉജ്ജ്വല വരവേൽപ്പാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും പത്നിയും നൽകിയത് . ഒരു രാഷ്ട്രീയ നേതാവിനും ലഭിക്കാത്ത സ്വീകരണമാണ് രാഹുലിന് ലഭിച്ചത് . രാഹുലിനെ കാണാനുള്ള ആളുകളുടെ ആവേശം കണ്ട് ദുബായ് ഭരണാധികാരികൾ അത്ഭുതപ്പെട്ടു . ആയിരകണക്കിന് പേരാണ്‌ സ്റ്റേഡിയത്തിനു അകത്തു പ്രവേശിക്കാൻ കഴിയാ തിരുന്നതിനാൽ തങ്ങളുടെ നേതാവിനെ ഒരു നോക്ക് കാണാൻ പുറത്ത് കാത്തു നിന്നിരുന്നത്

ഇന്ത്യയിലെ ടെലികോം വിപ്ലവത്തിന്റെ സൂത്രധാരകൻ സാംപിത്രോഡ ,കോൺഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടി, കൊടിക്കുന്നിൽ സുരേഷ് ,കെ സുധാകരൻ , കോഴിക്കോട് എം പി രാഘവൻ എന്നിവരാണ് സ്വീകരണത്തിന് ചുക്കാൻ പിടിക്കുന്നത്